Sumayya P | Samayam Malayalam | Updated: Sep 6, 2021, 12:37 PM
യുവാവ് സ്ത്രീകളെ ശല്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ഹൈലൈറ്റ്:
- പൊതു മര്യാദയുടെ ലംഘനമാണ് യുവാവിന്റെ പ്രവര്‍ത്തിയെന്ന് പോലീസ്
- പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി
സൗദി: സൗദി അറേബ്യയിലെ പൊതു സ്ഥാപനത്തില്‍ വെച്ച് സ്ത്രീകളെ ശല്യം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മദീനയില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകളെ ശല്യം ചെയ്തത്. 30 വയസുകാരനായ സൗദി യുവാവിനെ പോലീസ് അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവ് സ്ത്രീകളെ ശല്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയെ കണ്ടെത്തിയതെന്ന് മദീന പ്രവിശ്യ പോലീസ് അധികൃതര്‍ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. പൊതു മര്യാദയ്ക്കും മാന്യതയ്ക്കും നിരക്കാത്ത രീതിയില്‍ ആയിരുന്നു യുവാവിന്റെ പ്രവര്‍ത്തിയെന്ന് പോലീസ് കണ്ടെത്തി.
അതേസമയം, സൗവാദി ദവാസിറില്‍ പെട്രോളടിച്ച ശേഷം പണം നൽകാതെ പോയത് ചോദ്യം ചെയ്ത മലയാളിക്ക് വെടിയേറ്റു. കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശിയും പെട്രോൾ പമ്പിലെ താൽക്കാലിക ജീവനക്കാരനുമായ മുഹമ്മദിനാണ് (27) വെടിയേറ്റത്. പെട്രോളടിച്ച ശേഷം പണം ചോദിച്ചപ്പോള്‍ ആണ് സ്വദേശി യുവാവ് ഇയാള്‍ക്കു നേരെ വെടുവെച്ചത്. വെടിയേറ്റ ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് ശേഷം യുവാവ് ഇപ്പോള്‍ ചികിത്സയിലാണ്.
കാറിൽ ഫുൾ ടാങ്ക് പെട്രോൾ അടിക്കാന്‍ പമ്പില്‍ എത്തിയ സ്വദേശി ആവശ്യപ്പെട്ടു. പെട്രോൾ അടിച്ച ശേഷം പണം നൽകാതെ പോകാന്‍ ആയിരുന്നു സ്വദേശിയുടെ ശ്രമം. പണം ചോദിച്ച് ചെന്ന മുഹമ്മദിനെ തള്ളി താഴെയിട്ടശേഷം കൈയിലുണ്ടായിരുന്ന പണം തട്ടിയെടുത്ത് സ്വദേശി രക്ഷപ്പെടാന്‍ ശ്രമിച്ചു. പണം തട്ടിയെടുത്ത് പോകുന്നതിന്റെ ഇടയില്‍ ആണ് സ്വദേശി യുവാവ് മുഹമ്മദിന് നേരെ വെടിവെച്ചത്.
സംഭവത്തിൽ ഇന്ത്യൻ എംബസി ഇടപെടുന്നതിനായി ബന്ധുക്കൾ പരാതി നല്‍കിയിട്ടുണ്ട്.
സൗദിയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം കുറവാണ്.
രാജ്യത്ത് മൂന്നാം ഡോസ് വാക്സിന് നല്‍കാനുള്ള തീരുമാനം കഴിഞ്ഞ ദിവസമാണ് സൗദി സ്വീകരിച്ചത്. രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ വിഭാഗങ്ങൾക്കാണ് വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: യുഎഇയിൽ ഗ്രീൻ വിസയും ഫ്രീലാൻസ് വിസയും വരുന്നു; ആൺമക്കളെ 25 വയസ്സ് വരെ സ്പോൺസർ ചെയ്യാം
രോഗപ്രതിരോധശേഷി കുറഞ്ഞവര്‍, അവയവങ്ങർ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയരായവര്‍, എന്നിവര്‍ക്കാണ് രാജ്യത്ത് മൂന്നാം ഡോസ് വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറവാണ്. രാജ്യത്തെ പകുതിയില്‍ അധികം പേരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞു. ബാക്കിയുള്ളവര്‍ക്ക് കൂടി വാക്സിന് നല്ക്കുന്നത് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വാക്സില്‍ നല്ക്കുന്നത് സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും നടക്കുകയാണ്. 38 ദശലക്ഷം കൊവിഡ് വാക്സിനുകള്‍ ആണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. 15 ദശലക്ഷം പേർ രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവര്‍ ആണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi citizen arrested for insulting woman video viral in social media
Malayalam News from malayalam.samayam.com, TIL Network