കൊച്ചി > ബാബു ആന്റണി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്ഷൻ ഹീറോയായി തിരിച്ചുവരുന്നു. ഔട്ടറേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും ഹോളിവുഡിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറുമായ സന്ദീപ് ജെ എൽ സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളികൾ കാത്തിരുന്ന തിരിച്ചുവരവ്. സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ പൂജ അമേരിക്കയിലെ ടെക്സാസിൽ നടന്നു. ചിത്രീകരണവും ആരംഭിച്ചു.
ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത ഹോളിവുഡ് ശൈലിയുള്ള ആക്ഷൻരംഗങ്ങൾ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ബാബു ആന്റണിയുടെ പുതിയൊരു മുഖമായിരിക്കും അവതരിപ്പിക്കുക. യഥുകൃഷ്ണനാണ് രചന, പിആർഒ അയ്മനം സാജൻ, മലയാളത്തിലെയും ഹോളിവുഡിലെയും താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..