ചര്‍മത്തിന് ചെറുപ്പം നല്കുന്ന പ്രത്യേക എണ്ണക്കൂട്ട് തയ്യാറാക്കാം. ഇതെക്കുറിച്ചറിയൂ.
അവോക്കാഡോ ഓയില്‍
ഇതിനായി വേണ്ടത് അവോക്കാഡോ ഓയില്‍, വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ്.വിറ്റാമിൻ എ, ഇ എന്നിവയാൽ സമ്പന്നമായ ഈ പാനീയം സ്വാഭാവികമായും തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. അവോക്കാഡോ ഓയിലിലെ ആന്റിഓക്സിഡന്റുകൾ സൂര്യപ്രകാശവും മലിനീകരണവും മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് ചര്‍മത്തെ സംരക്ഷിക്കുന്നു. വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നിർജ്ജീവ ചർമ്മ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്ന പ്രകൃതിദത്ത ചർമ്മ ശുദ്ധീകരണ മാർഗ്ഗമാണ് അവക്കാഡോ അവോക്കാഡോകളിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കാലാവസ്ഥാ മലിനീകരണം പോലുള്ള പ്രശ്നങ്ങളില്‍ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു.
വൈറ്റമിന്‍ ഇ ഓയില്‍
വൈറ്റമിന്‍ ഇ ഓയില്‍, ചര്‍മത്തിനു പ്രായക്കുറവു തോന്നിപ്പിയ്ക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണം. ചര്‍മത്തിലെ ചുളിവുകള്‍ നീക്കിയാണ് ഇതു സാധിയ്ക്കുന്നത്. ഇതു കൊളാജന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു.കണ്ണിനു ചുറ്റുമുള്ള കറുപ്പു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണു വൈറ്റമിന്‍ ഇ ഓയില്‍. സണ്‍ബേണ്‍ പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും വൈറ്റമിന്‍ ഇ ഓയില്‍പ്രധാനപ്പെട്ടൊരു വഴി തന്നെയാണ്. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഇതു ചര്‍മത്തിനു സംരക്ഷണം നല്കുന്നു. കരുവാളിപ്പ് അകറ്റുന്നു. ഇതെല്ലാം തന്നെ ചര്‍മത്തിന് ഏറെ ഗുണകരമാകുന്നു.
വെളിച്ചെണ്ണ
വെളിച്ചെണ്ണ ചര്‍മത്തിൽ ഉപയോഗിക്കുന്നത് ചര്‍മത്തെ ഈർപ്പമുള്ളതാക്കി നിലനിർത്തുന്നതിനുള്ള ഏറ്റവും ലളിതമായ മാർഗം ആണ്. ചുളിവുകൾക്ക് കാരണമാകുന്ന വരണ്ട ചര്‍മത്തെ നേരിടാനുള്ള ഒരു പരമ്പരാഗത രീതിയാണിത്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഏറെ ഗുണം നല്കുന്നു. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഏറെ ഗുണം നല്കുന്നു. ചര്‍മ കോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിലെ വരകളും ചുളിവുകളും അകറ്റുന്നതിനുള്ള മികച്ച വഴിയാണിത്.
ഇതിനായി
ഇതിനായി ഈ മൂന്ന് ഓയിലുകളും കൂട്ടിക്കലര്‍ത്താം. ഇത് മുഖത്ത് പുരട്ടാം. ഇത് രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. മുഖത്ത് ഇതു പുരട്ടി മസാജ് ചെയ്യാം. ഇത് രാത്രി മുഴുവന്‍ മുഖത്ത് വയ്ക്കുന്നതാണ് ഏറെ നല്ലത്. ഇത് ചര്‍മകോശങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മത്തിന് ഈര്‍പ്പം നല്കുന്നു. ഇതു വഴി ചര്‍മത്തിലെ ചുളിവുകള്‍ അകലുകയും ചെയ്യുന്നു. വരകളും നീങ്ങുന്നു. ചര്‍മത്തിന് ഇലാസ്റ്റിസിറ്റി നല്കാന് സഹായിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഏതു തരം ചര്‍മത്തിനും ഇത് നല്ലതാണ്. അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ക്കും തിളങ്ങുന്ന ചര്‍മത്തിനുമെല്ലാം ആരോഗ്യകരമാണ് ഈ പ്രത്യേക ഓയില്‍ കൂട്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : special mixed oil for anti ageing
Malayalam News from malayalam.samayam.com, TIL Network