23കാരനായ യുവാവിൻ്റെ ദേഹത്താണ് അകന്ന ബന്ധുവായ യുവതി ആസിഡൊഴിച്ച് പൊള്ളിച്ചത് . യുവതിയ്ക്കെതിരെ കേസെടുത്ത പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
പ്രതീകാത്മക ചിത്രം Photo: The Times of India/File
ഹൈലൈറ്റ്:
- സംഭവം ഹരിയാനയിൽ
- യുവതി പറയുന്നത് മറ്റൊരു കഥ
- അന്വേഷണം തുടരുന്നു
ചണ്ഡിഗഡ്: വിവാഹത്തിനു സമ്മതിക്കാത്തതിൻ്റെ പേരിൽ യുവാവിൻ്റെ മുഖത്ത് ആസിഡൊഴിച്ച് യുവതിയുടെ ക്രൂരത. ഹരിയാനയിലെ ഹിസാറിലാണ് സംഭവം നടന്നത്. 23കാരനായ യുവാവിൻ്റെ കാമുകിയാണ് ഇയാളുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ മനീഷ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ആസിഡ് വീണു യുവാവിന് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിസാറിലെ ഒരു സ്കൂളിനു സമീപത്തു വെച്ചായിരുന്നു ആക്രമണമുണ്ടായത്. യുവാവിൻ്റെ പരാതിയെത്തുടര്‍ന്ന് സംഭവത്തിൽ പ്രതിയായ യുവതിയെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവാവിൻ്റെ അകന്ന ബന്ധുവാണ് പ്രതിയായ യുവതിയെന്നാണ് പരാതിയിൽ പറയുന്നത്. യുവതി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താൻ നിഷേധിച്ചതാണ് ആക്രമണത്തിന് കാരണമായതെന്ന് യുവാവ് വ്യക്തമാക്കി. ഇരുവരും തമ്മിൽ ഒന്നോ രണ്ടോ വട്ടം മാത്രമാണ് കണ്ടിട്ടുള്ളതെന്നും വീട്ടുകാരുടെ സമ്മതമില്ലാതെ താൻ കല്യാണത്തിന് തയ്യാറല്ലെന്നും യുവാവ് വ്യക്തമാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു ആക്രമണമുണ്ടായതെന്നും യുവാവ് പോലീസിനെ അറിയിച്ചു.
അതേസമയം, കേസിലെ പ്രതിയായ ഹിസാര്‍ സൂര്യനഗര്‍ സ്വദേശിയായ യുവതി പറയുന്നത് മറ്റൊരു കഥയാണ്. യുവതിയുടെ സഹോദരിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ യുവാവിൻ്റെ കൈവശം ഉണ്ടായിരുന്നെന്നും ഇത് ഡിലീറ്റ് ചെയ്യാൻ യുവതി ഇയാളോടു ആവശ്യപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. യുവതിയുടെ ആരോപണത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
Also Read: മമതയ്ക്കെതിരെ മത്സരിക്കാനില്ലെന്ന് കോൺഗ്രസ്? ഭാവാനിപുരിൽ ‘പുതിയ സഖ്യം’, മുഖ്യ എതിരാളി ബിജെപി
പരിക്കേറ്റ ശുഭമിൻ്റെ പരാതി അനുസരിച്ച് യുവതിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആസിഡാക്രമണത്തിനെതിരെയുള്ള സെക്ഷൻ 326എ അനുസരിച്ചാണ് യുവതിയ്ക്കെതിരെ കേസെടുത്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയെ മനീഷയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Also Read: വ്യജവാർത്ത പ്രചരിപ്പിക്കരുത്! ഇനാറമറിയത്തിൻ്റെ പാൽ പുഞ്ചിരി മായാതിരിക്കാൻ ഇനിയും വേണം 17 കോടി രൂപ
ഉത്തര്‍ പ്രദേശിൽ 19 വയസുള്ള യുവതി ശുചിമുറി കഴുകുന്ന ദ്രാവകം കുടിച്ച് ജീവനൊടുക്കിയ സംഭവത്തിനു ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. പരിസരവാസികളായ മൂന്ന് പേര് കമൻ്റടിക്കുകയും തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നാലെയാണ് യുവതി കടുംകൈ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗ്രയിലെ മൽപുരയിലെ വീടിനു സമീപത്തു വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു യുവതി ശുചുമുറി കഴുകുന്ന ദ്രാവകം കുടിച്ചത്. അവശനിലയിൽ കണ്ടെത്തിയ യുവതിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മെഡിക്കൽ കോളേിലേയ്ക്ക് മാറ്റിയെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു. യുവതിയുടെ അച്ഛൻ്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വേണ്ടത് ശ്മശാനമല്ല… പഠിക്കാനുള്ള സൗകര്യം, പ്രതിഷേധവുമായി മടാപ്പറമ്പ് കോളനിവാസികള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : haryana woman arrested for allegedly attacking boyfriend with acid for not marrying her
Malayalam News from malayalam.samayam.com, TIL Network