കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയിരുന്നു. പരസ്യ പ്രതികരണത്തിനു ശേഷം നേതാക്കൾ ആദ്യമായാണ് ഒന്നിച്ചു കാണുന്നത്.
കെ സുധാകരൻ
ഹൈലൈറ്റ്:
- ഒറ്റക്കെട്ടായി മുന്നോട്ടുപോകും
- താരിഖ് അൻവർ ചർച്ചയ്ക്ക് വരില്ല
- ഇരു നേതാക്കളുമായുള്ള ചർച്ച പൂർത്തിയാക്കി
കൊച്ചി: കോൺഗ്രസിലെ പ്രശ്നങ്ങളൊക്കെ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായുള്ള ചർച്ച പൂർത്തിയാക്കി. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ചർച്ചകൾക്കായി താരിഖ് അൻവൻ ഇനി വരില്ലെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ചർച്ച നടത്തിയിരുന്നു. പരസ്യ പ്രതികരണങ്ങൾക്കു ശേഷം ആദ്യമായാണ് നേതാക്കൾ ഒന്നിച്ചു കാണുന്നത്. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്നാണ് മുതിർന്ന നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്.
“ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായി. അതൊക്കെ പരിഹരിച്ചു. സംതൃപ്തിയോടെ ഒറ്റക്കെട്ടായി കഴിഞ്ഞ കാലങ്ങളിലെപ്പോലെ മുന്നോട്ടു പോകും. നേതൃരംഗത്ത് സ്ഥാനം ഉണ്ടായാലും ഇല്ലെങ്കിലും അവരുടെ നേതൃത്വം കോൺഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാക്കി.” കെ സുധാകരൻ പറഞ്ഞു.
Also Read: ‘ഗ്രൂപ്പിസമല്ല എന്നെ തോൽപിച്ചത്, പാര വയ്ക്കലുകളും കാലുവാരലും’; തുറന്ന് പറഞ്ഞ് ബിന്ദു കൃഷ്ണ
ഞായറാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പുതുപ്പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയേയും ഹരിപ്പാടെത്തി രമേശ് ചെന്നിത്തലയേയും കണ്ടിരുന്നു. ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, മുതിർന്ന നേതാക്കളെ മാറ്റിനിർത്താനോ അവർക്ക് പ്രയാസം ഉണ്ടാക്കാനോ പാടില്ലെന്ന് സതീശൻ പറഞ്ഞു. അങ്ങനെ ഉണ്ടായെന്ന് പരാതിയുണ്ടെങ്കിൽ അത് പരിഹരിച്ച് കോൺഗ്രസിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും ചർച്ച നടത്തിയ ശേഷം ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
ചർച്ചകളും ആശയ വിനിമയവും തുടരും. ഓന്നാംഘട്ട പുനഃസംഘടനയാണ് കഴിഞ്ഞത്. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും ആരംഭിക്കാനിരിക്കുകയാണ്. ഇതിന് എല്ലാ നേതാക്കളുടേയും പിന്തുണയുണ്ടെന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് യോഗത്തിനു ശേഷം കെ സുധാകരൻ നടത്തിയ പ്രതികരണം ഇങ്ങനെ- നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പാർട്ടി പുനഃസംഘടനയിൽ അവർക്ക് സ്ഥാനം നൽകില്ല. തെരഞ്ഞെടുപ്പ് തോൽവി പരിശോധിച്ച കമ്മീഷന്റെ റിപ്പോർട്ട് പരിശോധിച്ചു വരികയാണ്. അതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
നിപ മാനേജ്മെന്റ് പ്ലാനുമായി ആരോഗ്യവകുപ്പ്; എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം
യുഡിഎഫ് യോഗത്തിനു മുന്നോടിയായി കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. കോൺഗ്രസിലെ തർക്കങ്ങൾ മുന്നണിക്ക് ദോഷമാകുമെന്ന ആശങ്കയാണ് മുസ്ലിം ലീഗ് പങ്കുവെച്ചത്. ലീഗിന്റെ നിർദ്ദേശം ഗൗരവത്തോടെയാണ് കാണുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ആര്‍എസ്പിയുമായി ആശങ്കപ്പെടുത്തുന്ന പ്രശ്നങ്ങളൊന്നുമില്ല. ആര്‍എസ്പി പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചര്‍ച്ച നടത്തിയതെന്ന് കെ സുധാകരൻ പറഞ്ഞു. ചര്‍ച്ചയിൽ സംതൃപ്തിയുണ്ടെന്നാണ് ആര്‍എസ്പിയുടെ പ്രതികരണം. ആര്‍എസ്പി ചൂണ്ടിക്കാട്ടിയ വിഷയങ്ങളിൽ നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ആര്‍എസ്പിയുമായി ബന്ധപ്പെട്ട് വി ഡി സതീശൻ പറഞ്ഞത് ഇങ്ങനെ. യുഡിഎഫുമായി ഹൃദയബന്ധമുള്ള പ്രസ്ഥാനമാണ് ആര്‍എസ്പി. ചവറയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയല്ല ഇന്ന് നടന്നത്. മുന്നണിയിലെ രണ്ട് പാര്‍ട്ടികൾ തമ്മിലുള്ള ഐക്യവും മുന്നണി മര്യാദയും ഉറപ്പാക്കാനുള്ള ചര്‍ച്ചയാണ് നടന്നത്- സതീശൻ പറഞ്ഞു.
മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിക്ക് ഒരു ‘കിടുക്കൻ’ പിറന്നാൾ സമ്മാനം!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kpcc president k sudhakaran about meeting with oommen chandy and ramesh chennithala
Malayalam News from malayalam.samayam.com, TIL Network