ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ സമാഹരിക്കാനുള്ള ടാർജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയിരിക്കുകയാണ്. മഹാമാരിക്കാലത്ത് സർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് സതീശൻ ആരോപിച്ചു.
വി ഡി സതീശൻ |Photo: Facebook
ഹൈലൈറ്റ്:
- പോലീസിനെ ഉപയോഗിച്ച് പാവങ്ങളെ കൊള്ളയടിക്കുന്നു
- കോടികൾ പിരിക്കാൻ ടാർജറ്റ് നൽകി
- ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നെന്ന് ആരോപണം
കൊച്ചി: സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടിക്കണക്കിന് രൂപ പിരിക്കാൻ സർക്കാർ പോലീസിനു ടാർജറ്റ് നൽകിയിരിക്കുകയാണെന്ന് സതീശൻ ആരോപിച്ചു. ക്വോട്ട നിശ്ചയിച്ച് കോടിക്കണക്കിന് രൂപ പാവങ്ങളിൽ നിന്നും പോലീസിനെക്കൊണ്ട് കൊള്ളയടിപ്പിക്കുന്ന വിരോധാഭാസമാണ് കേരളത്തിൽ നടക്കുന്നതെന്ന് സതീശൻ പറഞ്ഞു.
ജനങ്ങളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും കോടികൾ സമാഹരിക്കാനുള്ള ടാർജറ്റ് എല്ലാ പോലീസ് സ്റ്റേഷനുകൾക്കും സർക്കാർ നൽകിയിരിക്കുകയാണ്. കോടിക്കണക്കിനു രൂപയാണ് പെറ്റി ഇനത്തിൽ പോലീസ് പാവപ്പെട്ടവരുടെ കയ്യിൽ നിന്നും വാങ്ങുന്നത്. മഹാമാരിക്കാലത്ത് സർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുകയാണെന്നും സതീശൻ പറഞ്ഞു. യുഡിഎഫ് യോഗത്തിൽ ഇതിനെതിരായുള്ള പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പ്രശ്നങ്ങളൊക്കെ പരിഹരിച്ചു; ചർച്ചയ്ക്ക് താരിഖ് അൻവർ വരില്ല: കെ സുധാകരൻ
പോലീസ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അപമര്യാദയായി പെരുമാറുകയാണെന്ന് സതീശൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിൽ സ്ത്രീകൾ നൽകിയ എത്ര പരാതികളാണ് കെട്ടിക്കിടക്കുന്നത്. പോലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും സതീശൻ പറഞ്ഞു.
ഡോളര്‍ കടത്തു കേസിൽ മുഖ്യമന്ത്രി പാലിക്കുന്ന മൗനത്തിൽ യുഡിഎഫ് അത്ഭുതം പ്രകടിപ്പിച്ചു. തട്ടിപ്പു കേസിൽ പ്രതിയായ ഒരു സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ എഫ്ഐആര്‍ ഇടുകയും ആ കേസ് സിബിഐക്ക് വിടുകയും ചെയ്ത പിണറായി വിജയൻ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉണ്ടായിട്ടും ആ മൊഴിയുടെ പേരിൽ നടപടിയുമായി മുന്നോട്ടു പോകാത്തത് വിചിത്രമാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി.
11 പേര്‍ക്ക് നിപ ലക്ഷണം; എട്ട് പേരുടെ പരിശോധന ഫലം ഇന്ന് വരും
യുഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്തി കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കും. സാധാരണക്കാരുടെ ശബ്ദമായി യുഡിഎഫിനെ മാറ്റാനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതേസമയം, യുഡിഎഫിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിച്ചെന്നും വി ഡി സതീശൻ പറഞ്ഞു. ഘടക കക്ഷികൾക്കെതിരെ പ്രവര്‍ത്തിച്ചാൽ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി.
അതോടൊപ്പം, കുഞ്ഞാലിക്കുട്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ ഗൗരവമായി കാണുന്നില്ലെന്നും സതീശൻ പറഞ്ഞു. ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്നും എന്നാൽ സഹകരണ ബാങ്കുകൾക്കെതിരായ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സതീശൻ പറഞ്ഞു.
സമ്പർക്കപട്ടികയിൽ കൂടുതൽ പേരുണ്ടാകാം; രോഗ ഉറവിടം കണ്ടെത്താൻ ശ്രമം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : opposition leader vd satheesan about kerala police target
Malayalam News from malayalam.samayam.com, TIL Network