രോഗികളുമായി സമ്പർക്കമുള്ളവരെ ഹൈ റിസ്ക് കോണ്ടാക്ട്, ലോ റിസ്ക് കോണ്ടാക്ട് എന്നിങ്ങനെ രണ്ടായി തിരിക്കണം. നിപ സ്ഥിരീകരിച്ച കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ ജാഗ്രത വേണം.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കത്ത്
- മൂന്ന് ജില്ലകൾ ജാഗ്രത പാലിക്കണം
- മരണപ്പെട്ട കുട്ടിയുടെ വീട് കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു
കൊച്ചി: നിപാ വൈറസ് ബാധിച്ച് പന്ത്രണ്ടുകാരൻ മരിച്ച പശ്ചാത്തലത്തിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം. കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ കൂടുതൽ ജാഗ്രത വേണമെന്ന് കേന്ദ്രം സംസ്ഥാനത്തിനയച്ച കത്തിൽ പറയുന്നു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ ചീഫ് സെക്രട്ടറി വി പി ജോയ്ക്ക് അയച്ച കത്തിലാണ് നിർദ്ദേശങ്ങളുള്ളത്. നിപ ബാധിച്ചു മരിച്ച കുട്ടിയുടെ വീട് നേരത്തെ കേന്ദ്ര സംഘം സന്ദർശിച്ചിരുന്നു. നാഷ്ണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോളിൽ നിന്നുള്ള സംഘമാണ് വീട് സന്ദർശിച്ചത്. കേന്ദ്ര സംഘം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ സെക്രട്ടറി വി പി ജോയ്ക്ക് കത്തയച്ചത്.
നിപ മാനേജ്മെന്റ് പ്ലാനുമായി ആരോഗ്യവകുപ്പ്; എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം
നിപ സ്ഥിരീകരിച്ച കോഴിക്കോടിന്റെ സമീപ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിൽ ജാഗ്രത വേണം. രോഗികളുമായി സമ്പർക്കമുള്ളവരെ ഹൈ റിസ്ക് കോണ്ടാക്ട്, ലോ റിസ്ക് കോണ്ടാക്ട് എന്നിങ്ങനെ രണ്ടായി തിരിക്കണം. ആന്റി ബോഡി മരുന്നായ റിബാവെറിൻ, ആരോഗ്യ സംരക്ഷണ ഉപകരണങ്ങൾ എന്നിവ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ കൊവിഡ്, നിപ സാഹചര്യം വിലയിരുത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ഓണ്‍ലൈന്‍ വഴി ചേര്‍ന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മറ്റ് ജില്ലകളില്‍ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാന്‍ സ്റ്റേറ്റ് നിപ കണ്ട്രോള് സെല്‍ ആരംഭിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും നല്‍കാനും തീരുമാനിച്ചു- മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന് എന്‍ ഖോബ്രഗഡെ, എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ രത്തന്‍ ഖേല്‍ക്കര്‍, കെഎംഎസ്സിഎല് എംഡി ബാലമുരളി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ എ റംലാ ബീവി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ മീനാക്ഷി, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
11 പേര്‍ക്ക് നിപ ലക്ഷണം; എട്ട് പേരുടെ പരിശോധന ഫലം ഇന്ന് വരും
കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. രോഗി വരുമ്പോള്‍ മുതല്‍ ചികിത്സ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിര്‍ദേശങ്ങള്‍ നല്കി. അസ്വാഭാവികമായ പനിയും മരണവും റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ വിദ്യ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി മെഡിസിന് പ്രൊഫസര്‍ ഡോ ചാന്ദിനി എന്നിവരാണ് പരിശീലനം നല്‍കിയത്. ഉച്ചയ്ക്ക് ശേഷം ജെഎച്ച്ഐ, ജെപിഎച്ച്എന്‍, ആശാ വര്‍ക്കര്‍മാര്‍, സിഡിപിഒ, അങ്കണവാടി സൂപ്പര്‍വൈസര്‍മാര്‍ എന്നിവരുടെ പരിശീലനവും നടന്നു.
മന്ത്രിമാരായ എകെ ശശീന്ദ്രന്, പിഎ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ക്ക് കൈമാറി. അവ കൃത്യമായി പാലിക്കാനും ജാഗ്രത പാലിക്കാനും ബോധവത്ക്കരണം ശക്തമാക്കാനും നിര്‍ദേശം നല്കി- വീണാ ജോർജ്ജ് പറഞ്ഞു.
പഞ്ച്ശീർ പ്രവിശ്യ പിടിച്ചെടുത്തതായി താലിബാന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : union health secretary rajesh bhushan letter to kerala chief secretary on nipah virus
Malayalam News from malayalam.samayam.com, TIL Network