മനാമ > ജോലി നഷ്ടപ്പെട്ട പ്രവാസികളെ ആറു മാസം വരെ കഴിയാന്‍ അനുവദിക്കുന്ന പുതിയ വിസ പരിഷ്കാരവുമായി യുഎഇ. ജോലി നഷ്ടപ്പെടുന്ന വിദേശികള്‍ 30 ദിവസത്തിനകം രാജ്യം വിടണമെന്ന നിയമത്തില്‍ മാറ്റംവരുത്തിയാണ് പുതിയ ഇളവ് നല്‍കുന്നത്.
ജോലി പോയവര്‍ക്ക് രാജ്യം വിടാന്‍ മൂന്നു മുതല്‍ ആറു മാസം വരെ സാവകാശം നല്‍കുകയാണെന്ന് യുഎഇ വിദേശ വ്യാപാര വകുപ്പ് സഹമന്ത്രി ഡോ. താനി അല്‍ സയൂദ് അറിയിച്ചു. യുഎഇ ഭരണകൂടത്തിന്റെ പുതിയ നടപടി പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താന്‍ ആറുമാസം വരെ സാവകാശം ലഭിക്കുമെന്നതാണ് ഇതിന്റെ നേട്ടം. വൈദഗ്ധ്യമുള്ള തൊഴിലാളികളെ രാജ്യത്ത് തന്നെ നില നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ തീരുമാനം.
രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഈ മാസം ആരംഭിക്കുന്ന 50 പദ്ധതികളുടെ ഭാഗമായാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. വിസ, സ്പോണ്‍സര്‍ഷിപ്പ് നിയമങ്ങളിലും കാതലായ മാറ്റം പ്രഖ്യാപിച്ചു. ഇതനുസരിച്ച് ബിസിനസ് ട്രിപ് പെര്‍മിറ്റ് മൂന്നു മാസം മുതല്‍ ആറുമാസം വരെ നീട്ടി. മാനുഷിക പരിഗണന നല്കുന്ന കേസുകളല്‍ ഒരു വര്‍ഷം വരെ താമസ അനുമതി ദീര്‍ഘിപ്പിക്കും.
ഗ്രീന്‍, ഫ്രീലാന്‍സ് എന്നീ പേരുകളില്‍ പുതിയ വിസ സേവനങ്ങളും പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍, നിക്ഷേപകര്‍, ബിസിനസുകാര്‍, പ്രത്യേക വൈദഗ്ധ്യമുള്ളവര്‍ എന്നിവരുള്‍പ്പെടെ ഉന്നത നേട്ടങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കാണ് ഗ്രീന്‍ വിസ അനുവദിക്കുക. ഇത് ലഭിക്കുന്നവര്‍ക്ക് രക്ഷിതാക്കളെയും 25 വയസുവരെ മക്കളെയും സ്പോണ്സര് ചെയ്യാന്‍ കഴിയും. കലാവധി കഴിഞ്ഞാല്‍ വിസ പുതുക്കുന്നതിന് ആറുമാസം വരെ സമയം ലഭിക്കും. സ്വതന്ത്ര ബിസിനസുകാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമാണ് ഫ്രീലാന്‍സ് വിസ.
വിവാഹമോചിതരായ സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന 15 വയസ് പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്കും വിസ നല്‍കും. നിലവില്‍ മൂന്ന് ലയറുകളിലായി ഗോള്‍ഡന്‍, റെസിഡന്‍സി, ടൂറിസ്റ്റ് വിസകളാണ് രാജ്യത്ത് അനുവദിക്കുന്നത്. ഗോള്‍ഡന്‍ വിസ പരിധിയില്‍ കൂടുതല്‍ പ്രൊഫഷനുകളെ ഉള്‍പ്പെടുത്തിയും പരിഷ്കരിച്ചു. ഇതനുസരിച്ച് മാനേജര്‍മാര്‍, സിഇഒമാര്‍, സയന്‍സ്, എഞ്ചിനീയറിംഗ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ് മാനേജ്മെന്റ്, ടെക്നോളജി എന്നിവയില്‍ സ്പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്കും പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും. സ്വആദേശി സ്പോണ്‍സറുടെ ആവശ്യമില്ലാതെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും ഗോള്‍ഡന്‍ വിസ അനുവദിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..