ഗൂഡല്ലൂർ> കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച മേട്ടുപ്പാളയം–-ഊട്ടി പർവത തീവണ്ടി വീണ്ടും ഓടിത്തുടങ്ങി. തിങ്കളാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള യാത്രയിൽ നൂറ്റിമുപ്പതോളം സഞ്ചാരികളുണ്ടായിരുന്നു. മാസങ്ങൾക്കു ശേഷമുള്ള തീവണ്ടി ഓട്ടം യാത്രക്കാർക്ക് ഏറെ ഉത്സാഹം പകർന്നു.
മുതുമലയിൽ ആനസവാരിക്ക് മഴ തടസ്സമായി. ഞായറാഴ്ച സവാരി തുടങ്ങിയിരുന്നു. വനം വകുപ്പ് ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസുകളും തുറന്നു. പൊതുവിൽ നീലഗിരിയിലെ എല്ലാ ടൂറിസ്റ്റ് മേഖലകളും തുറന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..