Gokul Murali | Samayam Malayalam | Updated: Sep 7, 2021, 3:02 PM
നിരവധി വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് സംഭവമുണ്ടായത്. പോലീസ് ഇൻസ്പെക്ടര്‍ മുത്തുമണിയുടെ സംഘവുമാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെത്തിയപ്പോൾ മുഖത്തും തലയിലുമടക്കം വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- നിരവധി വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് സംഭവമുണ്ടായത്
- പോലീസ് ഇൻസ്പെക്ടര്‍ മുത്തുമണിയുടെ സംഘവുമാണ് മൃതദേഹം കണ്ടെത്തിയത്
- മുഖത്തും തലയിലുമടക്കം വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു
Also Read : മാധ്യമപ്രവര്‍ത്തകയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി അശ്ലീലച്ചുവയുള്ള സ്റ്റിക്കര്‍; ‘കളക്ടര്‍ ബ്രോ’യ്ക്കതിരെ കേസ്
കൊയമ്പത്തൂര് ചിന്നിയംപാളയത്ത് അവിനാശി റോഡിലാണ് ഇത്തരത്തിൽ ദാരുണ സംഭവമുണ്ടായിരിക്കുന്നത്. അതേസമയം, മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യത്തിലെ കാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ഇപ്പോൾ കൊയമ്പത്തൂർ മെഡിക്കൽ കോളേജിലാണുള്ളത്.
നിരവധി വാഹനങ്ങള്‍ പോകുന്ന വഴിയിലാണ് സംഭവമുണ്ടായത്. മൃതദേഹം വീണതിന് ശേഷവും സമീപത്തുകൂടി ലോറികളും ഓട്ടോറിക്ഷയും അടക്കം പോകുന്നത് കാണാൻ സാധിക്കും. പിന്നാലെ ചില യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തിയാണ് മൃതദേഹം മാറ്റിയത്.
Also Read : ശ്രീനാരായണ ജയന്തി: ജനയുഗത്തെ വിമർശിച്ച ഇടുക്കി ജില്ല സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് സിപിഐ
പോലീസ് ഇൻസ്പെക്ടര്‍ മുത്തുമണിയുടെ സംഘവുമാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെത്തിയപ്പോൾ മുഖത്തും തലയിലുമടക്കം വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുരൂഹമരണത്തിന് സിആര്‍പിസി 174ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. പീളമേട് പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. രണ്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുക. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഇപ്പോൾ കൊയമ്പത്തൂർ മെഡിക്കൽ കോളേജിലാണുള്ളത്.
Also Read : രാജ്യത്ത് 31,222 രോഗബാധിതർ കൂടി, 290 മരണം; ഇതുവരെ 69 കോടി വാക്സിനേഷൻ
പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഒരു എസ് യു വി വാഹനത്തിൽ നിന്നുമാണ് മൃതദേഹം വലിച്ചെറിഞ്ഞത്. പിന്നാലെ, രണ്ട് വാഹനങ്ങള്‍ ശരീരത്തിലൂടെ കയറിയിറങ്ങി പോകുകയുമായിരുന്നു. പാതി നഗ്നമായിട്ടായിരുന്നു പെൺകുട്ടിയുടെ മൃതദേഹമുണ്ടായിരുന്നത്. കൊലപാതകമാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.
മൃതദേഹത്തിൽ സാരമായ മുറിപ്പാടുകളും കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : woman dead body falls off car and run over in coimbatore
Malayalam News from malayalam.samayam.com, TIL Network