ബീറ്റ്റൂട്ട് ജ്യൂസ് കേമമാണ്. ദിവസവും അല്ലെങ്കില്‍ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ഇത് കുടിച്ചാല്‍ ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ചെറുതല്ല.
ഹീമോഗ്ലോബിൻ
ഹീമോഗ്ലോബിൻ നില വർദ്ധിപ്പിക്കുന്നതിനായി ബീറ്റ്റൂട്ട് ശ്രദ്ധേയമായ ഗുണങ്ങളെ നൽകും. പോഷകങ്ങൾ എല്ലാമടങ്ങിയ അവ പോഷകാഹാരത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നു. ഇതിൽ മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കലോറികൾ നൽകുന്ന കാര്യത്തിൽ വളരെ മിതവുമാണ് അവ. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും നല്ല ഉറവിടമാണ് ബീറ്റ്റൂട്ടുകൾ. നമ്മുടെ ശരീരത്തിന് ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന ആരോഗ്യ ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളായ നൈട്രേറ്റുകളും പിഗ്മെന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
സൗന്ദര്യ സംരക്ഷണത്തിനുള്ള
സൗന്ദര്യ സംരക്ഷണത്തിനുള്ള പ്രകൃതിദത്ത വഴി കൂടിയാണ് ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും വെറും വയറ്റില്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിറം നല്‍കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തത്തിന്റെ അളവ് ഏറെ വര്‍ദ്ധിപ്പിയ്ക്കുന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ ചര്‍മത്തിന് ഇത് നല്ലതാണ്. ഇത് ഫ്രീ റാഡിക്കലുകളെ നീക്കുന്നത് സൗന്ദര്യത്തിനും ഏറെ നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസ് പ്രായോഗികമായി കലോറി കുറഞ്ഞതാണ്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുമുണ്ട്, ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ഒരാളെ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ശരീരത്തെ കൂടുതൽ സ്വീകാര്യമാക്കുന്നതിനായി ഇത് ദഹന പ്രവർത്തനം മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.
രക്തസമ്മർദ്ദം
ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുവാൻ ഉപകാരപ്രദമാണ്. ദിവസവും എട്ട് ഔൺസ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നവരുടെ സിസ്റ്റോളിക് , ഡയാസ്റ്റോളിക്ക് രക്തസമ്മർദ്ദങ്ങളെ നിയന്ത്രണവിധേയമാക്കാൻ കഴിയും എന്നാണ് വിദഗ്ധർ പറയുന്നത്. ബീറ്റ്റൂട്ട് ജ്യൂസിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റുകൾ രക്തത്തിൽ എത്തുമ്പോൾ നൈട്രിക്ക് ആസിഡായി മാറുകയും, അവ രക്തക്കുഴലുകളെ വിശാലമാക്കുവാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ ആണ് ഇത് സാധ്യമാകുന്നത് എന്നാണ് ആരോഗ്യശാസ്ത്രം ചൂണ്ടിക്കാണിക്കുന്നത്.
ഓര്‍മ്മ ശക്തിയ്ക്ക്
ഓര്‍മ്മ ശക്തിയ്ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇതിന് ദിവസവും വെറും വയറ്റില്‍ ബീറ്റ്റൂട്ട്ജ്യൂസ് കുടിച്ചാല്‍ മതി. ബീറ്റ്റൂട്ട്ജ്യൂസ്വിളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചില പഠനങ്ങൾ തലച്ചോറിന്റെ ഒരു ഭാഗമായ ലോബിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനായി ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താം. ഇങ്ങനെ ചെയ്യുന്നതിലൂടെ അള്‍ഷിമേഴ്സ് എന്ന മാഹാരോഗം വരാതെ നമ്മെ സംരക്ഷിക്കാനും ഈ ജ്യൂസ് സഹായിക്കുന്നു.
ഇത്
ഇത് ശരീരത്തെ പൂർണ്ണമായും വിഷവിമുക്തമാക്കുന്നതിനുള്ള ഒരു മരുന്നാണ്. ജ്യൂസായി ഇത് കഴിക്കുമ്പോൾ ബീറ്റ്റൂട്ടിന്റെ ഫൈബറിൻറെ അളവ് കുറയുമെങ്കിലും അത് മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഒഴിവാക്കാൻ ആവശ്യമായ ഘടകങ്ങളെ നൽകും. ഇത് ആമാശയത്തിലെ ആസിഡുകളെ നിയന്ത്രിക്കുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ദിവസവും ഉള്ള ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ ആമാശയത്തിനു നൽകാൻ കഴിയുന്ന ഒരു മികച്ച ശുദ്ധീകരണ മരുന്നാണ്. ബീറ്റ്റൂട്ടിലെ ആന്റിഓക്സിഡന്റുകൾ കരളിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ ഗണ്യമായി പുറന്തള്ളാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : beetroot juice benefits for your body
Malayalam News from malayalam.samayam.com, TIL Network