Authored by
Samayam Desk |
Samayam Malayalam | Updated: Sep 7, 2021, 6:42 PM
പിണറായി വിജയൻ
കൊച്ചി: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്ടോബർ നാല് മുതൽ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോളി ടെക്നിക്ക്, മെഡിക്കൽ വിദ്യാഭ്യാസം, ബിരുദം-ബിരുദാനന്തര ബിരുദ സ്ഥാപനങ്ങളാണ് തുറക്കുന്നത്. കോളേജിലെത്തുന്ന എല്ലാ അധ്യാപകരും വിദ്യാർത്ഥികളും ഒരു ഡോസ് വാക്സിനെങ്കിലും എടുത്തെന്ന് ഉറപ്പാക്കണം. അധ്യാപകർക്ക് മുൻഗണന നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അവസാന വർഷ വിദ്യാർത്ഥികളേയും അധ്യാപകരേയും മറ്റ് ജീവനക്കാരേയും ഉൾക്കൊള്ളിച്ച് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കോളേജുകളിൽ എത്തുന്നവർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. അവസാന വർഷ വിദ്യാർത്ഥികൾക്കായിരിക്കും ആദ്യഘട്ടത്തിൽ പരിഗണന നൽകുക. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന ആരും ക്യാമ്പസ് വിട്ട് പുറത്തുപോകാൻ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നല്ലൊരു വിഭാഗം അധ്യാപകർ വാക്സിനെടുത്തിട്ടുണ്ട്. ഇനി ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വാക്സിനെടുക്കാത്തവർക്ക് മുൻഗണന നൽകും. എങ്ങനെയാണ് ക്ലാസുകൾ നടത്തുന്നതെന്ന് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും- മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala higher education institutions will open from october 4
Malayalam News from malayalam.samayam.com, TIL Network