മുംബൈ : വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനത്തിൽ ടോവിനോ തോമസ് സൂപ്പർ ഹീറോ പ്രകടനം കാഴ്ചവെയ്ക്കുന്ന ആക്ഷൻ ചിത്രം മിന്നൽ മുരളി നെറ്റ് ഫ്ലിക്സിൽ ലോകമെങ്ങുമെത്തും. ” കാഴ്ചക്കാർക്ക് വൈകാരിക തലത്തിൽ സംവേദിക്കാനും ബന്ധപ്പെടാനും കഴിയുന്ന ഒരു സൂപ്പർ ഹീറോയെ സൃഷ്ടിക്കാനാണ് ഞങ്ങൾ ശ്രമിച്ചതെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
മിന്നൽ മുരളിയുടെ ചിത്രീകരണ അനുഭവത്തെ കുറിച്ച് ടോവിനോ തോമസ്:
” തുടക്കം മുതലേ എനിക്ക് മിന്നൽ മുരളി എന്ന കഥാപാത്രത്തോട് ഒരടുപ്പവും സ്നേഹവുമുണ്ടായി. സിനിമയുടെ മികച്ച വിജയം ഉറപ്പുവരുത്തുന്നതിനായി ഞാൻ നിരന്തരം സംവിധായകനുമായി സംവദിക്കുകയും കഥാപാത്രത്തിന്റെ പൂർണ്ണതക്കുവേണ്ടി ഒരുപാട് പ്രയത്നിക്കുകയും ചെയ്തു. ഒരുപാടു കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. പ്രതികൂലമായ ഈ ചുറ്റുപാടിലും പ്രേക്ഷകർ netflix ലൂടെ സ്വന്തം വീടുകളിലിരുന്ന് സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഞാൻ മിന്നൽ മുരളിയെ ഇഷ്ടപ്പെടുന്നതുപോലെ ഓരോ പ്രേക്ഷകനും മിന്നൽ മുരളിയെ നെഞ്ചേറ്റും എന്നാണ് എന്റെ പ്രതീക്ഷ”.
2014 ൽ കേരളത്തിനകത്തും പുറത്തും വൻ വിജയം നേടിയ ‘ബാംഗ്ലൂർ ഡെയ്സ്’ ൻ്റെ സഹനിർമ്മാതാവായി അരങ്ങേറ്റം കുറിച്ച സോഫിയ പോളും വീക്കൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് ബാനറും. 2016 ൽ പ്രശ്സ്ത സംവിധായകൻ ഡോ :ബിജു സംവിധാനം ചെയ്ത അവാർഡ് നേടിയ ഫെസ്റ്റിവൽ ചിത്രം കാട് പൂക്കുന്ന നേരം ആയിരുന്നു രണ്ടാമത് നിർമ്മിച്ച സിനിമ.
തുടർന്ന് 2017 ൽ ജിബു ജേക്കബ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ കുടുംബ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പിന്നീട് 2018 ൽ ബിജുമേനോൻ നായകനായ കോമഡി റോഡ് മൂവി പടയോട്ടം എന്നിവയായിരുന്നു.
മിന്നൽ മുരളി യാണ് വീക്കന്റ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഏറ്റവും ഇന്ന് പ്രതീക്ഷയുള്ള 2021 ൽ പ്രദർശനത്തിനെത്തുന്ന ചിത്രം. അതിനെ തുടർന്ന് നിവിൻ പോളി നായകനായ “ബിസ്മി സ്പെഷ്യൽ” പ്രദർശനത്തിനെത്തും. പി ആർ ഒ: എ എസ് ദിനേശ് ശബരി
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..