മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ടെന്ന് കെടി ജലീൽ
പിണറായി വിജയൻ, കെടി ജലീൽ (ഫയൽ ചിത്രം).
ഹൈലൈറ്റ്:
- ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല
- കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം തുടരും
- മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യൻ
‘ജീവിതത്തിൽ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയിൽ പോലും ഒന്നും ആർക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനൽ വൽകരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകൾക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
Also Read : സഹകരണ മേഖലയിൽ ഇഡി ഇടപെടേണ്ട; അന്വേഷിക്കാൻ സംവിധാനം ഇവിടെയുണ്ട്; കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളൻമാർക്കും വലതുപക്ഷ സൈബർ പോരാളികൾക്കും കഴുതക്കാമം കരഞ്ഞു തീർക്കാം’- കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കവെയായിരുന്നു മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കെ ടി ജലീൽ ഇഡി ചോദ്യം ചെയ്ത ആളാണല്ലോ. ആ ചോദ്യം ചെയ്യലോടെ ഇഡിയിൽ കൂടുതൽ വിശ്വാസം അദ്ദേഹത്തിനു വന്നിട്ടുണ്ടെന്നാണ് തോന്നുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലകളല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
“ഏതായാലും കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലകളല്ല. സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ നടപടിയെടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമർശിച്ച ബാങ്കിന്റെ കാര്യത്തിൽ സഹകരണ വകുപ്പ് ശക്തമായ നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോൾ അതിൽ ഒരു ഹൈക്കോടതി വിധി ഉള്ളതിനാലാണ് നടപടിയിലേക്ക് നീങ്ങാത്തത്”- മുഖ്യമന്ത്രി പറഞ്ഞു.
Also Read : ‘ പിണറായിയുമായി അകൽച്ചയില്ല , പരനാറി പ്രയോഗത്തെ രാഷ്ട്രീയമായാണ് കാണുന്നത് ‘; നാളെ എന്തെന്ന് ആർക്കും പറയാൻ കഴിയില്ലെന്ന് എൻ കെ പ്രേമചന്ദ്രൻ
ഇഡി അന്വേഷിക്കണമെന്നാണല്ലോ കെ ടി ജലീൽ ആവശ്യപ്പെടുന്നതെന്ന ചോദ്യത്തിന് സാധാരണ ഗതിയിൽ ഉന്നയിക്കേണ്ട ഒരു ആവശ്യമല്ല അത്. അങ്ങനെ ഉന്നയിക്കുന്നത് ശരിയല്ല. ഇവിടെ അന്വേഷിക്കാനുള്ള സംവിധാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ നടപടി അതിന്റെ ഭാഗമായി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
‘ഐക്യമല്ല, സഭയിൽ അനൈക്യത്തിൻ്റെ ധ്വനികൾ’; നിലപാട് കടുപ്പിച്ച് വൈദിക കൂട്ടായ്മ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : mla kt jaleel facebook post on pinarayi vijayan and pk kunhalikutty
Malayalam News from malayalam.samayam.com, TIL Network