Gokul Murali | Samayam Malayalam | Updated: Sep 8, 2021, 9:35 AM
വവ്വാലുകളേയോ കാട്ടുപന്നികളുടേയോ ജീവികളേയും പിടികൂടി പരിശോധന നടത്തുന്നതിന് വനംവകുപ്പിന്റെ സഹകരിക്കേണ്ടതുണ്ട്. എന്നാൽ, കൃത്യമായ ഒരു ഉത്തരവില്ലാതെ വവ്വാലിനേയോ കാട്ടുപന്നിയേയോ പിടികൂടാൻ കഴിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. മാതൃഭൂമി പത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
നിപ വൈറസ് കോഴിക്കോട്
ഹൈലൈറ്റ്:
- വവ്വാലുകളേയോ കാട്ടുപന്നികളുടേയോ ജീവികളേയും പിടികൂടി പരിശോധന നടത്തുന്നതിന് വനംവകുപ്പിന്റെ സഹകരിക്കേണ്ടതുണ്ട്
- കൃത്യമായ ഒരു ഉത്തരവില്ലാതെ വവ്വാലിനേയോ കാട്ടുപന്നിയേയോ പിടികൂടാൻ കഴിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍
- മാതൃഭൂമി പത്രമാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
Also Read : കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി; ശമ്പളം മുടങ്ങി, ആവശ്യം 80 കോടി
രോഗവ്യാപനം തടയുന്നതിനുള്ള നിരീക്ഷണ പരിശോധനാ സംവിധാനം പാളുന്നുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നിപ പ്രതിരോധത്തിന് ജില്ലാ തലത്തിൽ രൂപീകരിച്ച കമ്മിറ്റി ഒരു തവണപോലും യോഗം ചേര്‍ന്ന് ആസൂത്രണം നടത്തിയില്ലെന്നും മാധ്യമ റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
നിപ മരണം ഉണ്ടായി അടുത്ത ദിവസങ്ങളില്‍ തന്നെ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ശേഖരിക്കേണ്ടതുണ്ട്. മരണം നടന്നതിന്റെ പിറ്റേന്ന് തന്നെ കമ്മിറ്റി നിലവിൽ വന്നെങ്കിലും ഏകോപനം നടന്നില്ലെന്നാണ് സാമ്പിള്‍ ശേഖരണത്തിനുള്ള ബുദ്ധിമുട്ടുകള്‍ തെളിയിക്കുന്നത്.
വവ്വാലുകളില്‍ നിന്നാണ് വൈറസ് വ്യാപനസാധ്യത കരുതുന്നത്. എന്നാൽ, അവയെ ജീവനോടെ പിടികൂടുവൻ ഇതുവരെ സാധിച്ചിട്ടില്ലെന്നതാണ് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണ്. വവ്വാലിന് പുറമെ, പ്രദേശത്ത് കാട്ടുപന്നികളുടെ സാന്നിദ്ധ്യവും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. ഇത്തരത്തിൽ രണ്ട് ജീവികളേയും പിടികൂടി പരിശോധന നടത്തുന്നതിന് വനംവകുപ്പിന്റെ സഹകരിക്കേണ്ടതുണ്ട്.
Also Read : ‘സ്ത്രീകള്‍ പുറത്തിറങ്ങി ജോലി ചെയ്യാൻ പാടില്ല’; ജര്‍മനിയിൽ പാര്‍ക്കിൽ ജോലി ചെയ്തിരുന്ന സ്ത്രീക്ക് നേരെ അഫ്ഗാൻ പൗരന്റെ ആക്രമണം
അതേസമയം, കൃത്യമായ ഒരു ഉത്തരവില്ലാതെ വവ്വാലിനേയോ കാട്ടുപന്നിയേയോ പിടികൂടാൻ കഴിയില്ലെന്ന നിലപാടിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയിൽ നിന്നോ കളക്ടറിൽ നിന്നോ ഉത്തരവുണ്ടായില്ലെങ്കിൽ നിരീക്ഷണ പരിശോധനാ നടപടികള്‍ ഫലപ്രദമാകില്ലെന്നും മാതൃഭൂമി റിപ്പോര്‍ട്ടിൽ പറയുന്നു.
ഇപ്പോള്‍, ജീവനോടെ വവ്വാലുകളെ കിട്ടാത്ത സാഹചര്യത്തിൽ ചത്തവയെയും അവശനിലയിൽ കണ്ടവയേയുമാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചത്.
പ്രദേശത്ത് വവ്വാലുകൾ കടിച്ച അടയ്ക്കകൾ വ്യാപകമായി വീണുകിടപ്പുണ്ട്. എന്നാൽ, അതൊന്നും പരിശോധിക്കാനുള്ള നിർദേശം ഇതുവരെ ഉണ്ടായിട്ടില്ല. പ്രാദേശിക പ്രത്യേകതകൾ മനസ്സിലാക്കിക്കൊണ്ട് വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് വേണ്ടത് എന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read : റോട്ട്വീലർ നായയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടു; 29 കാരിക്കെതിരെ കേസ്
അതേസമയം, നിപ രോഗം വന്ന് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതൽ ആളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നു. സമ്പര്‍ക്ക പട്ടികയിലുള്ള 20 ഫലങ്ങള്‍ കൂടി നെഗറ്റീവായി. 15 സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും അഞ്ചെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പരിശോധിച്ചത്. ഇതോടെ ഇതുവരെ പരിശോധിച്ച 30 സാമ്പിളുകള്‍ നെഗറ്റീവായിരിക്കുകയാണ്.
രോഗലക്ഷണമുള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരം. ഇപ്പോള്‍ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. ഇവരെ 42 ദിവസം നിരീക്ഷിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
പേപ്പറിൽ പക്ഷികൾ, തുണിയിൽ പ്രധാനമന്ത്രിമാര്‍; റെക്കോര്‍ഡ് സ്വന്തമാക്കി കളിക്കൂട്ടുകാര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : reportedly departments without coordination on nipah virus kerala
Malayalam News from malayalam.samayam.com, TIL Network