Sumayya P | Samayam Malayalam | Updated: Sep 8, 2021, 9:46 AM
ദക്ഷിണാഫ്രിക്ക , യുഎഇ, അർജന്റീന, എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്കാണ് സൗദി പ്രവേശനം അനുവദിച്ചിട്ടുള്ളത്.
ഹൈലൈറ്റ്:
- കൊവിഡ് വ്യാപനം നിയന്ത്രണ വിധോയമായതാണ് വിലക്ക് പിന്‍വലിക്കാന്‍ കാരണം
- ഇന്ത്യയില്‍ നിന്നും നേരിട്ടുള്ള പ്രവേശനം സൗദി അനുവദിക്കും എന്ന പ്രതീക്ഷയില്‍ പ്രവാസികള്‍
അർജന്റീനയിലും, യുഎഇയിലും, ദക്ഷിണാഫ്രിക്കയിലും കൊവിഡ് വ്യാപനം നിയന്ത്രണ വിധോയമാണ്. അതാത് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവേശന വിലക്ക് എടുത്തുകളയാൻ തീരുമാനിച്ചതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കും സൗദി പ്രവേശനം അനുവദിക്കും എന്നാണ് പ്രവാസികളുടെ പ്രതീക്ഷ. യുഎഇയെ വിലക്കില്‍ നിന്നും സൗദി നീക്കിയത് തന്നെ പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാണ്.
അതേസമയം, ജിസിസി രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് അതത് രാജ്യങ്ങളിലെ കൊവിഡ് ആപ്പ് ഉപയോഗിച്ചാല്‍ മതി. വാക്സിന് സ്വീകരിച്ച വിവരങ്ങള്‍, പിസിആര്‍ പരിശോധന നടത്തിയതിന്റെ വിവരങ്ങള്‍ എന്നിവയുടെ സ്റ്റാറ്റസ് അതാത് രാജ്യങ്ങളുടെ ആപ്പില്‍ കാണിച്ചാല്‍ മതിയാകും. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ യാത്ര സുരക്ഷിതമാക്കുന്നതിനാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. വിമാനത്താവളങ്ങളില്‍ മാത്രമല്ല മറ്റു ആവശ്യ സ്ഥലങ്ങളില്‍ എല്ലാം ഇത് ഉപയോഗിക്കാന്‍ സാധിക്കും. വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി ആവശ്യങ്ങള്‍ക്കായി ജിസിസി രാജ്യങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇത് വലിയ ഉപകാരമായിരിക്കും.
Also Read: സൗദിയിലേക്കുള്ള യാത്രമാർഗമായി ബഹ്റൈൻ മാറുന്നു; പ്രത്യേക പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ രംഗത്ത്
മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്ക് വരുന്നവര്‍ പുതുതായി അൽ ഹുസ്ൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമാണ് അബുദാബിയിലെ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി. ആപ്പിൽ ഗ്രീൻ സിഗ്നൽ കാണിച്ചാൽ മാത്രമാണ് പല സ്ഥലങ്ങളിലും പ്രവേശനം ലഭിക്കുന്നത്. യുഎഇയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് യുഎഇയില്‍ മരിച്ചവരുടെ എണ്ണം 2,050 ആയി. പുതുതായി 952 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,269 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. രോഗപ്രതിരോധ മന്ത്രാലയം ആണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
എന്നാല്‍ വാക്സിനെടുത്ത അധ്യാപകർക്കും ,വിദ്യാർഥികൾക്കും, വിദ്യാഭ്യാസ മേഖലയിലെ മറ്റുജീവനക്കാർക്കും യുഎഇ പിസിആർ പരിശോധന സൗജന്യമാക്കി. ഓരോ 30 ദിവസത്തിനിടയിലാണ് പരിശോധ നടത്തുന്നത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ യുഎഇയിലെ പല എമിറേറ്റുകളിലും പി.സി.ആർ പരിശോധന നിർബന്ധമാക്കി. ഈ സാഹചര്യത്തിലാണ് പരിശോധന സൗജന്യമാക്കാന്‍ അതോറിറ്റി തീരുമാനിച്ചത്.
വയനാട്ടിലെ വനത്തിൽ കടുവകളെത്ര? കണക്കെടുക്കാൻ 620 ക്യാമറക്കണ്ണുകൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : saudi arabia allows entry from and travel to uae argentina and south africa
Malayalam News from malayalam.samayam.com, TIL Network