Gokul Murali | Samayam Malayalam | Updated: Sep 8, 2021, 12:03 PM
അഞ്ജാതരായ മൂന്ന് പേർ ബോംബ് എറിയുകയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേര് വീടിന് നേരെ ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു
അർജുൻ സിങ്
ഹൈലൈറ്റ്:
- അഞ്ജാതരായ മൂന്ന് പേർ ബോംബ് എറിയുകയായിരുന്നു
- ബൈക്കിലെത്തിയ മൂന്ന് പേര് വീടിന് നേരെ ആക്രമണം നടത്തിയത്
- പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്
Also Read : നിപ പ്രതിരോധം: ഏകോപനമില്ലാതെ വകുപ്പുകള്‍, ഒരു തവണ പോലും യോഗം ചേര്‍ന്നില്ല, ആശങ്ക
കൊൽക്കത്തയിൽ നിന്നും 100 കിലോമീറ്റര്‍ അകലെ ജഗതാദൽ വച്ചാണ് ആക്രമണമുണ്ടായത്. അഞ്ജാതരായ മൂന്ന് പേർ ബോംബ് എറിയുകയായിരുന്നു. ബൈക്കിലെത്തിയ മൂന്ന് പേര് വീടിന് നേരെ ആക്രമണം നടത്തിയത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്.
അതേസമയം, ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. ബോംബാക്രമണത്തിൽ എം പിയുടെ വീടിന് മുന്നിലുള്ള ഇരുമ്പ് ഗേറ്റിന് തകരാറ് ഉണ്ടായിട്ടുണ്ട്.
Also Read : കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി; ശമ്പളം മുടങ്ങി, ആവശ്യം 80 കോടി
ആക്രമണസമയത്ത് അര്ജുൻ സിങ്ങ് ഡൽഹിയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് അദ്ദേഹം തിരികെ ബംഗാളിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാൽ, അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങള്‍ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ആക്രമണത്തെ ഗവർണർ ജഗ്ദീപ് ധൻഖർ വിമര്‍ശിച്ചു. ട്വിറ്റർ കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. ബംഗാളിലെ “അക്രമം ആവശ്യമില്ലാത്തത്” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. വിഷയം മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചതായും വ്യക്തമാക്കി.
Also Read : റോട്ട്വീലർ നായയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ടു; 29 കാരിക്കെതിരെ കേസ്
അതേസമയം, അക്രമണത്തിന് കാരണം ബംഗാള്‍ ബിജെപിക്കുള്ളിലെ ആഭ്യന്തര പ്രശ്നമാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസും ആരോപിച്ചു.
മുൻ തൃണമൂൽ എംഎൽഎ ആയിരുന്ന അര്ജുൻ സിങ്ങ് 2019 ലാണ് പാര്‍ട്ടിവിട്ട് ബിജെപിയിൽ ചേരുന്നത്. അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബരാക്ക്പോര പാര്‍ലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിക്കുകയും ചെയ്തു.
Also Read : രാജ്യത്ത് 37,875 രോഗബാധിതർ കൂടി, 369 മരണം; ഇതുവരെ 70 കോടി വാക്സിനേഷൻ
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ ബിജെപിക്ക് നേരെ ശക്തമായ ആക്രമണമാണ് ഉണ്ടായത്. മലയാളികൂടിയായ കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെയും അന്ന് ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി അറിയിച്ചു.
നടി ദേവി അജിത്തിന്റെ മകള്‍ നന്ദന വിവാഹിതയായി; താലി ചാർത്തി സിദ്ധാർഥ് !
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : crude bombs hurled outside the residency of bjp mp arjun singh in bengal party blames trinamool congress
Malayalam News from malayalam.samayam.com, TIL Network