മയക്കുമരുന്ന് കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കാണ് ഇത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. 72 പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്
പ്രതീകാത്മക ചിത്രം. PHOTO: TNN
ഹൈലൈറ്റ്:
- 41 തടവുകാര്‍ മരിച്ചു
- 72 പേര്‍ക്കും പൊള്ളലേറ്റു
- 8 പേരുടെ നില ഗുരുതരം
തടവുകാര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഉയരാന്‍ ഇടയാക്കിയതെന്ന് അധികൃതർ പറയുന്നത്. ഒരു ബ്ലോക്കിൽ നിന്ന് വലിയ രീതിയിൽ തീ ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മയക്കുമരുന്ന് കേസുകളില്‍ ജയിൽ ശിക്ഷ അനുഭവിക്കുന്നവരെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കാണ് ഇത്. അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്.
Also Read : ക്വാറന്റൈന് ലംഘിച്ചു; കൊവിഡ് പടര്‍ത്തിയതിന് യുവാവിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ വിധിച്ച് വിയറ്റ്നാം
തീ പടർന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ’41 തടവുകാർ മരിച്ചു, 8 പേരുടെ നില ഗുരുതരമാണ്. മറ്റ് 72 പേര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്’ ജക്കാർത്ത പോലീസ് ചീഫ് ഫാദിൽ ഇമ്രാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അധികൃതർ അന്വേഷിച്ച് വരികയാണ്.
“ഞാൻ സംഭവസ്ഥലം പരിശോധിച്ചു. പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ, ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു,” ഇമ്രാൻ പറഞ്ഞു.
ഉൾക്കൊള്ളാൻ കഴിയുന്നതിലും കൂടുതൽ തടവുകാരെയാണ് ഈ ജയിലിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തീപിടിത്തം ഉണ്ടായ ബ്ലോക്കിൽ 40 പേരെയാണ് ഉൾക്കൊള്ളാൻ കഴിയുന്നത്. പക്ഷേ 120 പേർ ഇവിടെ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. ഇന്തോനേഷ്യയിലെ ജയിലുകളിലെല്ലാം പാർപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ ആളുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
‘ഐക്യമല്ല, സഭയിൽ അനൈക്യത്തിൻ്റെ ധ്വനികൾ’; നിലപാട് കടുപ്പിച്ച് വൈദിക കൂട്ടായ്മ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : indonesia prison fire kills many inmates dozens injured
Malayalam News from malayalam.samayam.com, TIL Network