സാലിസിലിക് ആസിഡ് ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് അറിയാമോ? അതെ, മുഖക്കുരു ഇല്ലാത്ത ക്ലിയർ സ്കിൻ നൽകാൻ സാലിസിലിക് ആസിഡിന് കഴിയും. എന്നാൽ ഈ സാലിസിലിക് ആസിഡ് ചർമത്തിൽ ഉപയോഗിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
സാലിസിലിക് ആസിഡ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഹൈലൈറ്റ്:
- ചർമ്മ സംരക്ഷണത്തിന് സാലിസിലിക്ക് ആസിഡ്.
- ഉപയോഗിക്കുന്നതിന് മുൻപ് അറിയാം ഇക്കാര്യങ്ങൾ
സാലിസിലിക് ആസിഡ് ചർമത്തിൽ ഉപയോഗിക്കുമ്പോൾ ചർമ സുഷിരങ്ങളിലേയ്ക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന് അഴുക്ക് പൂർണമായി നീക്കം ചെയ്യാനും നിർജീവ കോശങ്ങളെ അടർത്തി മാറ്റാനും ഇത് സഹായിക്കുന്നു.
സാലിസിലിക് ആസിഡിന്റെ ഗുണങ്ങൾ:
*ചർമ സുഷിരങ്ങളിലേയ്ക്ക് ആഴത്തിൽ ഇറങ്ങി ചർമത്തിലെ ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് എന്നിവ പൂർണമായും നീക്കം ചെയ്യാൻ സാലിസിലിക് ആസിഡ് സഹായിക്കുന്നു.
*ചർമത്തിൽ അടിഞ്ഞു കൂടിയ നിർജീവ കോശങ്ങൾ നീക്കം ചെയ്യാൻ സാലിസിലിക് ആസിഡ് സഹായിക്കും.
*ചർമത്തിലെ ചുളിവുകൾ നീക്കം ചെയ്ത് മനോഹരമായി നിൽക്കാൻ സഹായിക്കും.
*ഇന്ഫ്ലാമേഷൻ കുറയ്ക്കാനും ചർമത്തിലെ പാടുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു.
*മുഖക്കുരു ഇല്ലാതാക്കാനും വളരെ പെട്ടെന്ന് തന്നെ മുഖക്കുരുവിൻറെ വലിപ്പം കുറയ്ക്കാനും സാലിസിലിക് ആസിഡ് ഉപയോഗപ്രദമാണ്
വെയിലത്ത് പോകുമ്പോൾ മാത്രം പോരാ സൺസ്ക്രീൻ, പിന്നെയോ?
സാലിസിലിക് ആസിഡും മറ്റ് ആസിഡുകളും :
*സാലിസിലിക് ആസിഡിന് സമാനമായ ഗുണങ്ങൾ ചർമത്തിന് നൽകുന്ന മറ്റ് പല ആസിഡുകളും ലഭ്യമാണ്. അവയെല്ലാം തന്നെ ചർമത്തെ മനോഹരമാക്കി നിലനിർത്താൻ സഹായിക്കും.
*ആൽഫ ഹൈഡ്രോക്സി ആസിഡ് ചർമത്തിലേയ്ക്ക് ആഴ്ന്നിറങ്ങി ചർമം മനോഹരമാക്കാൻ സഹായിക്കുന്നു.
*ബീറ്റ ഹൈഡ്രോക്സി ആസിഡ് ഉപയോഗിക്കുന്നത് എണ്ണമയമുള്ള ചർമത്തെ സംരക്ഷിക്കാൻ നല്ലതാണ്.
ചർമ സംരക്ഷണത്തിൽ സാലിസിലിക് ആസിഡ് എങ്ങനെ ഉൾപ്പെടുത്താം?
സാലിസിലിക് ആസിഡ് എല്ലാ ചർമത്തിനോടും യോജിക്കും എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ മറ്റ് ആസിഡുകളെക്കാൾ എല്ലാവര്ക്കും ഉപയോഗിക്കാൻ സൗകര്യപ്രദമാണ്. എന്നാലും അസാധാരണമായ രീതിയിൽ വരണ്ട ചർമമുള്ളവരും കൂടിയ അളവിൽ മുഖത്ത് പിഗ്മെന്റെഷൻ ഉള്ളവരും സാലിസിലിക് ആസിഡ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. അതെ സമയം, ഏത് തരം ചർമമാണെങ്കിലും അമിതമായി സാലിസിലിക് ആസിഡ് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമായി ചർമത്തിൽ സാലിസിലിക് ആസിഡ് ഉപയോഗം ക്രമീകരിയ്ക്കുന്നതാണ് നല്ലത്. സാലിസിലിക് ആസിഡ് പ്രധാന ചേരുവയായി ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്.
പുതുതായി ഉപയോഗിക്കുന്നവർ വളരെ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ച് തുടങ്ങുകയാണ് നല്ലത്. ചിലരുടെ ചർമത്തിൽ അലെർജി പോലുള്ള അസ്വസ്ഥതകൾക്ക് കാരണമായേക്കാം. അതിനാൽ സാലിസിലിക് ആസിഡ് ഉപയോഗിക്കുന്നതോടൊപ്പം മോയിസ്ച്ചറൈസർ , സൺ സ്ക്രീൻ എന്നിവയും കൃത്യമായ സമയങ്ങളിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
റോസ് ക്വാർട്സ് ഫേഷ്യൽ മസ്സാജ് ഇങ്ങനെ ചെയ്യാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : things to remember while applying salicylic acid on skin
Malayalam News from malayalam.samayam.com, TIL Network