കുട്ടികള്‍ ഉള്ള വീട്ടില്‍ അത്യാവശ്യമായി വേണ്ട ചില മരുന്നുകളും മറ്റ് വസ്തുക്കളും ഉണ്ട്. ഇതെക്കുറിച്ച് അറിയൂ.
മൂക്കടപ്പ്, മൂക്കൊലിപ്പ്
കുട്ടികള്‍ ഉള്ള വീട്ടില്‍ മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയ്ക്ക് നല്‍കാനുള്ള മരുന്നുകള്‍ വേണം. ഇത് പ്രായത്തിന് അനുസരിച്ച് നാം ഡോക്ടറുടെ നിര്‍ദേശ പ്രകാരം വാങ്ങി വയ്ക്കുക. ഇത് നല്കുമ്പോഴും ഡോക്ടറുടെ നിര്‍ദേശ പ്രകാരം തന്നെ വേണം. ഇതുപോലെ ചുമയ്ക്കുള്ള മരുന്നു വേണം. ഇതും കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് വേണം, വയ്ക്കുവാന്‍. മൂന്നാമതായി വേണ്ടത് പനിയ്ക്ക് വേണ്ടതാണ്. ഇതിനും ആവശ്യമായ മരുന്നുകള്‍ നാം കരുതി വയ്ക്കണം. ഇതെല്ലാം കൃത്യ അളവില്‍ നല്‍കുക എന്നത് ഏറെ പ്രധാനമാണ്. ഇവയെല്ലാം പ്രായത്തിന് അനുസരിച്ച് പില്‍സ്, ഡ്രോപ്സ്, സിറപ്പ് രൂപത്തില്‍ ആവാം.
മുറിവോ പൊള്ളലോ വന്നാല്‍
ഇതുപോലെ കുട്ടികള്‍ക്ക് മുറിവോ പൊള്ളലോ വന്നാല്‍ പുരട്ടാന്‍ വേണ്ട ഓയിന്മെന്റുകള് കരുതി വയ്ക്കണം. ഇതെല്ലാം പുരട്ടുന്നത് മുന്‍പായി കഴുതി തുടയ്ക്കാനായി കോട്ടന്‍ റോളുകള്‍ സൂക്ഷിയ്ക്കാം. ഇത് എളുപ്പത്തില്‍ എടുക്കാനായി ചെറിയ ഉണ്ടകളായി സൂക്ഷിച്ച് ഒരു ഡബ്ബയില്‍ ഇട്ട് അടച്ചു വയ്ക്കാം. ഇതു പോലെ നല്ല വൃത്തിയുള്ള കോട്ടന്‍ തുണികളും മുറിവുകള്‍ കെട്ടി വയ്ക്കാന്‍ കരുതി വയ്ക്കാം. ഇവ അണുനാശിനിയിട്ട് വൃത്തിയായി കഴുകിയെടുത്തത് ആകണം. ഇതല്ലെങ്കില്‍ മെഡിക്കല്‍ ഷോപ്പില്‍ ഗോസ് കിട്ടും. മുറിവ് ചുറ്റിക്കെട്ടാനുള്ള വെളുത്ത തുണി. ഇതു വാങ്ങാം. ഇതു പോലെ ബാന്റേഡ് ആകാം.
വയറുവേദന
പല കുട്ടികള്‍ക്കും ഉണ്ടാകുന്ന ഒന്നാണ് വയറുവേദന വരുന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. മുന്‍പ് ഇത്തരം പ്രശ്നത്തിന് മരുന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കില്‍ അത്യാവശ്യമായി ഉപയോഗിയ്ക്കാന്‍ വാങ്ങി വയ്ക്കാം. ഇതു പോലെ ചെവിവേദനയ്ക്കുള്ള ഡ്രോപ്സ് ഉപയോഗിയ്ക്കാം. ഇതെല്ലാം താല്‍ക്കാലിക ആശ്വാസത്തിനാണ്. പിന്നീട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നു നല്‍കാം. ഇതു പോലെ മൂക്കടപ്പ് വന്നാല്‍ സലൈന്‍ നേസല്‍ ഡ്രോപ്സ് വാങ്ങി വയ്ക്കാം. ഇതു പോലെ കുഞ്ഞിന് ആവി പിടിയ്ക്കാം. ചെറിയ കുട്ടികളെങ്കില്‍ മുറിയില്‍ ആവി തങ്ങി നില്ക്കുന്ന രീതിയില്‍ ചെയ്താല്‍ മതിയാകും.
ഛര്‍ദി, വയറിളക്കത്തിനുള്ള മരുന്നുകള്‍
ഇതുപോലെ കുട്ടികള്‍ക്ക് ഛര്‍ദി, വയറിളക്കത്തിനുള്ള മരുന്നുകള്‍ നാം കരുതി വയ്ക്കണം. ഇതുപോലെ തന്നെ ഒആര്‍എസ് പോലുള്ളവ കരുതി വയ്ക്കാം. ഇതു പോലെ കുട്ടികള്‍ക്ക് പനിയ്ക്കൊപ്പം ഫിറ്റ്സ് വരുന്ന കുട്ടികള്‍ക്ക് മുന്‍പ് ഡോക്ടര്‍ മരുന്നു കുറിച്ചു നല്കിയിട്ടുണ്ടെങ്കില് ഇതും വാങ്ങി വയ്ക്കുക. ഇതല്ലാതെ കുട്ടികളുടെ പനി അളക്കാന്‍ തെര്‍മോമീറ്റര്‍ വീട്ടില്‍ കരുതണം. ചെറിയ കുട്ടികളുടെ തല പെട്ടെന്ന് വികസിയ്ക്കുന്നതായതു കൊണ്ട് തന്നെ ചിലപ്പോള്‍ ചെറിയ ചൂടു തോന്നാം. ഇത് പനിയാണോ എന്ന് സംശയം വന്നാല്‍ നോക്കാന്‍ തെര്‍മോമീറ്റര്‍ അത്യാവശ്യമാണ്.
ഇവ വാങ്ങി വയ്ക്കുമ്പോള്‍
ഇനി ഇവ വാങ്ങി വയ്ക്കുമ്പോള്‍ കൂടുതല്‍ വാങ്ങി വയ്ക്കേണ്ടതില്ല. കാരണം ഇവ കുഞ്ഞ് വളരുന്ന രീതിയ്ക്കനുസരിച്ച് അളവില്‍ വ്യത്യാസം വരുന്നവയാണ്. ഇതു പോലെ എക്സ്പെയറി ഡേറ്റ് നോക്കി മാത്രം വാങ്ങുകയും ഉപയോഗിയ്ക്കുകയും ചെയ്യുക. ഡേറ്റ് കഴിഞ്ഞവ യാതൊരു കാരണവശാലും കുട്ടിയ്ക്ക് നല്‍കരുത്. ഇതു പോലെ മരുന്നുകള്‍ അടുക്കളില്‍ സൂക്ഷിയ്ക്കരുത്. ഇവ ചൂടു തട്ടിയാല്‍ ഗുണം കുറയും. മരുന്നുകള്‍ അധികം സൂര്യപ്രകാശം തട്ടാത്ത ഇടത്തു വേണം, സൂക്ഷിയ്ക്കാന്‍. ഇതു പോലെ കുട്ടികളുടെ കയ്യില്‍ ഇവ എത്താത്ത വിധത്തില്‍ സൂക്ഷിയ്ക്കുക. ഇതല്ലെങ്കില്‍ കുട്ടികള്‍ക്ക് അപകടം വരാന്‍ സാധ്യതയുണ്ട്. ഇതു പോലെ കുട്ടികളുടെ ചര്‍മത്തില്‍ ചൊറിച്ചിലും മറ്റുമുണ്ടായാല്‍ ഇതിനായുള്ള ലാക്ടോകലാമൈന് ലോഷന്‍ പോലുള്ളവയും സൂക്ഷിയ്ക്കാം. ഔണ്‍സ് ഗ്ലാസും മരുന്നു കഴിയ്ക്കാനുള്ള സ്പൂണുമെല്ലാം സൂക്ഷിച്ചു വയ്ക്കണം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : medicines to keep at home for kids
Malayalam News from malayalam.samayam.com, TIL Network