കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
യെല്ലോ അലേർട്ട്. PHOTO: TNN
ഹൈലൈറ്റ്:
- സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
- വരുംദിവസങ്ങളിൽ യെല്ലോ അലേർട്ട്
- മത്സ്യബന്ധനത്തിനു തടസമില്ല
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം :
12-09-2021 : കോട്ടയം , ഇടുക്കി , കണ്ണൂർ , കാസർകോട്
13-09-2021 : കോട്ടയം , എറണാകുളം , ഇടുക്കി , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
14-09-2021 : കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി , തൃശ്ശൂർ , മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
Also Read : ഇറോട്ടിക് നോവലിസ്റ്റുമായി പ്രണയം; സ്പെയിനിൽ യുവ ബിഷപ്പ് രാജിവെച്ചു
എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം :
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം :
10-09-2021 & 11-09-2021 വരെ : മധ്യ ബംഗാൾ ഉൾക്കടൽ, തെക്ക് ആൻഡമാൻ കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read : ‘തീവ്രവാദികളുമായി താലിബാൻ സർക്കാർ’; കാണ്ഡഹാർ വിമാന റാഞ്ചല്‍ ആസൂത്രണം ചെയ്തയാളുടെ മകന് പ്രതിരോധ മന്ത്രി
12-09-2021 & 14-09-2021 : വടക്ക് ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടൽ, ഒഡിഷ – വെസ്റ്റ് ബംഗാൾ തീരം, വടക്കൻ ആൻഡമാൻ കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
Also Read : യുഡിഎഫിൻ്റെ ശക്തി അംഗീകരിക്കണം; ബിജെപിയും ദുർബലമല്ല; അണികൾക്ക് നിർദേശവുമായി സിപിഎം
10-09-2021 മുതൽ 14-09-2021 വരെ : തെക്ക് – പടിഞ്ഞാറൻ, മധ്യ – പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് നിർദേശമുണ്ട്.
നിപയിൽ ആശ്വാസമായി അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : heavy rain expected in kerala imd issues yellow alert in kannur pathanamthitta districts
Malayalam News from malayalam.samayam.com, TIL Network