സിപിഐ നേതാവും മുൻ ജെഎൻയു വിദ്യാര്‍ഥി യൂണിയൻ അധ്യക്ഷനുമായ കനൈയ്യ കുമാര്‍ ഇതിനോടകം രണ്ട് തവണ രാഹുൽ ഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
കനൈയ്യ കുമാർ Photo: PTI/File
ഹൈലൈറ്റ്:
- റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കനൈയ്യ
- യോഗത്തിൽ പ്രശാന്ത് കിഷോറും
- ചര്‍ച്ചകള്‍ അവസാന ഘട്ടത്തിൽ
പ്രതീക്ഷിക്കുന്നതു പോലെ കാര്യങ്ങള്‍ നീങ്ങിയാൽ മുൻ വിദ്യാര്‍ഥി നേതാവായ കനൈയ്യ കുമാര്‍ ഉടൻ തന്നെ കോൺഗ്രസിൻ്റെ ഭാഗമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് ഇന്ത്യ ടിവി റിപ്പോര്‍ട്ട് ചെയ്തു.
Also Read: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിൽ; നടപടി ഹരിതയുടെ പരാതിയിൽ
അടുത്തിടെ പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടിയ്ക്കു ശേഷം സിപിഐ നേതൃത്വവുമായി കനൈയ്യ കുമാര്‍ ഇടഞ്ഞു നിൽക്കുകയാണെന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം ജനുവരിയിൽ ഹൈദരാബാദിൽ ചേര്‍ന്ന യോഗത്തിലായിരുന്നു പാര്‍ട്ടി കനൈയ്യയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ജെഎൻയു വിദ്യാര്‍ഥി യൂണിയൻ അധ്യക്ഷനായിരിക്കേ കനൈയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന ആരോപണം വിവാദമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമടക്കമുള്ളവരെ അറസ്റ്റ് ചെയ്ത ഡൽഹി പോലീസ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തിരുന്നു.
Also Read: മമതയെ വീഴ്ത്തുമോ ഈ ‘ബിജെപി’ വക്കീൽ? തിബ്രിവാൾ ചില്ലറക്കാരിയല്ല, ഭാവാനിപുരിൽ ഒളിച്ചുകളിച്ച് കോൺഗ്രസ്
അതേസമയം, സിപിഐ വിട്ട് കോൺഗ്രസിൽ ചേരാനുള്ള ഒരു ലക്ഷ്യവുമില്ലെന്നാണ് കനൈയ്യ കുമാര്‍ പറയുന്നത്. താൻ ഒരു ദേശീയ പാര്‍ട്ടിയുടെ ഭാഗമാണെന്നും പാര്‍ട്ടി എക്സിക്യൂട്ടീവിൽ പങ്കെടുക്കാനാണ് ഡൽഹിയിലെത്തിയതെന്നും കനൈയ്യ കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു. മുൻ എൻഎസ്യുഐ അധ്യക്ഷനും കോൺഗ്രസ് നേതാവുമായ നദീം ജാവേദുമായി കൂടിക്കാഴ്ച നടത്തിയ കനൈയ്യ കുമാര്‍ താൻ പ്രശാന്ത് കിഷോറിനെ ഇടയ്ക്കിടെ കാണാറുള്ളതാണെന്നും വ്യക്തമാക്കി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുമായി ഹൈക്കമാൻഡ് മുന്നോട്ടു പോകുന്നതിനിടെയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ബെഗുസാരെയിൽ നിന്ന് സിപിഐ ടിക്കറ്റിൽ മത്സരിച്ചിരുന്നെങ്കിും ബിജെപി നേതാവ് ഗിരിരാജ് സിങിനോട് അദ്ദേഹം പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ദയനീയ പരാജയം കാഴ്ച വെച്ച കോൺഗ്രസ് സംസ്ഥാനത്ത് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ ജൗൻപൂരിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽഎയായ നദീമിന് കനൈയ്യ കുമാറിനെ അനുനയിപ്പിച്ച് കോൺഗ്രസിലെത്തിക്കാനുള്ള ചുമതല നല്‍കിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോര്‍ട്ട്. ഇരുവരും തമ്മിൽ ഇതിനോടകം പലവട്ടം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
2005ൽ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 10 സീറ്റ് മാത്രമായിരുന്നു കിട്ടിയത്. എന്നാൽ പത്ത് മാസത്തിനുള്ളിൽ ഇത് 9 ആയി ചുരുങ്ങി. 2010 നിയമസഭാ തെരഞ്ഞെടുപ്പിൽ ആര്‍ജെഡിയ്ക്കൊപ്പം ചേര്‍ന്ന് മത്സരിച്ച കോൺഗ്രസിന് വെറും നാലു സീറ്റ് മാത്രമായിരുന്നു കിട്ടിയത്. അതേസമയം, 2015ൽ ആര്‍ജെഡിയ്ക്കും ജെഡിയുവിനുമൊപ്പം ചേര്‍ന്ന് മത്സരിച്ചപ്പോള്‍ മുന്നണിയ്ക്ക് 27 സീറ്റുകള്‍ ലഭിച്ചിരുന്നു.
66 കോടി വാക്സിനുകൾക്ക് കൂടി ഓര്‍ഡര്‍ നല്കി കേന്ദ്ര സര്‍ക്കാര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : former jnu students union president kanhaiya kumar meets rahul gandhi amid speculation of congress entry
Malayalam News from malayalam.samayam.com, TIL Network