തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തില്‍ മുഖംതിരിഞ്ഞു നിന്ന ആശയങ്ങളെയും അതിന് നേതൃത്വം നല്കിയ നേതാക്കളെയും മഹത്വവത്ക്കരിക്കുന്ന സമീപനം കേരളത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സര്‍വകലാശാല സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെട്ട വിവാദം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സ്വാതന്ത്ര്യ സമരത്തില്‍ മുഖംതിരിഞ്ഞു നിന്നവരെ മഹത്വവത്ക്കരിക്കുന്ന സമീപനം നമുക്കില്ല. അത്തരം ആശയങ്ങളെയും അത് ഉയര്‍ത്തിപ്പിടിച്ച നേതാക്കളെയും മഹത്വവത്കരിക്കാന്‍ ആരും തയ്യാറാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
വിവാദത്തില്‍ സര്‍വകലാശാല ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രണ്ട് അംഗങ്ങളുള്ള വിദഗ്ധ സമിതിയെ കാര്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ ആവശ്യമായ തീരുമാനമെടുക്കുമെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: CM Pinarayi Vijayan comments in kannur university syllabus controversy