Gokul Murali | Samayam Malayalam | Updated: Sep 10, 2021, 5:03 PM
ഒരു വാഹനാപകടമാണെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിലായിരുന്നു കൊലപാതകം. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടകരമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തിയിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- ഒരു വാഹനാപകടമാണെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിലായിരുന്നു കൊലപാതകം
- മുൻ വൈരാഗ്യമാണ് ഇത്തരത്തിൽ കൊല നടത്തുവാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.
- അന്വേഷണത്തിൽ എന്തോ സംശയം തോന്നിയതോടെ തങ്ങൾ കേസ് അന്വേഷിക്കുകയായിരുന്നു
ശീതൾ പൻസാരെ എന്ന യുവതിയാണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. കൊല നടത്തുന്നതിന് ഇവര്‍ രണ്ട് വാടക കൊലയാളികളെ ഇടപാട് ചെയ്യുകയായിരുന്നു. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. സംഭവം ഇങ്ങനെ,
Also Read : താലിബാൻ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ലോകവ്യാപാര കേന്ദ്രം തകര്‍ത്തതിന്റെ ഇരുപതാം വാര്‍ഷികത്തിന്: റിപ്പോര്‍ട്ട്
പോലീസ് ഉദ്യോഗസ്ഥനായ ശിവാജി സനാപ് എന്ന 54 കാരനെയാണ് കൊലപ്പെട്ടത്. മുൻ വൈരാഗ്യമാണ് ഇത്തരത്തിൽ കൊല നടത്തുവാൻ കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഒരു വാഹനാപകടമാണെന്ന് തെറ്റിധരിപ്പിക്കുന്ന തരത്തിലായിരുന്നു കൊലപാതകം. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടകരമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും കണ്ടെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 15നാണ് സംഭവമുണ്ടായത്. പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി നാനോ കാര്‍ ഇടിച്ചാണ് ശിവാജി അപകടത്തിൽ പെടുന്നത്. അപകടത്തിന് പിന്നാലെ ഇയാലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
കേസന്വേഷണത്തിന്റെ തുടക്കത്തിൽ ഇത് ഒരു വാഹനാപകടം തന്നെയാണെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, അന്വേഷണത്തിൽ എന്തോ സംശയം തോന്നിയതോടെ തങ്ങൾ കേസ് അന്വേഷിക്കുകയായിരുന്നു.
അപകടം നടന്ന സ്ഥലത്ത് നിന്നും കുറച്ച് കിലോമീറ്ററുകള്‍ മാറി നാനോ കാറും കണ്ടെത്തി. അതിനാൽ ഒരു സൂചനയും അവശേഷിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിനിടെയാണ് സനാപും ശീതളും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ സനാപിനെ കൊല്ലുന്നതിന് ശീതള്‍ വിശാൽ ജാദവിനും ബാബൻ ചൗഹാനും ചട്ടം കെട്ടുകയായിരുന്നുവെന്ന് കണ്ടെത്തി. ഇവര്‍ കാര്‍ ഓടിച്ച് സനാപിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
പിന്നീട്, വ്യാഴാഴ്ച വനിതാ പോലീസിനെയും രണ്ട് കുറ്റവാളികളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെയാണ് ശീതൾ വാടകക്കൊലയാളിയെ കണ്ടെത്തിയത്. അവരുടെ പ്രദേശത്തുള്ള വാച്ച്മാന്റെ മകനായിരുന്നു ജാദാവ്. പിന്നീട്, വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ഹണിട്രാപ്പിൽ കുടുക്കുകയും പിന്നീട്, സനപിനെ കൊല്ലാൻ നിർബന്ധിക്കുകയുമായിരുന്നു.
Also Read : അധികമുള്ള 4000 ജീവനക്കാരെ മാറ്റി നിര്‍ത്തണം; വരുമാനമില്ലാത്ത സര്‍വ്വീസുകള്‍ ഒഴിവാക്കും; കെഎസ്ആർടിസി എംഡി
ആദ്യം, മൂന്ന് പേരും സനാപ്പിനെ പിന്തുടരുകയും ചെയ്തിരുന്നു. പിന്നീട്, കൊല്ലാനുള്ള ഗൂഡാലോചന നടത്തിയിരിക്കുന്നത്.
ഇതിന് പുറമെ, സനാപിനെ കുടുക്കുന്നതിന് ശീതൾ നേരത്തേയും ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇയാള്‍ക്കെതിരെ സനാപിനെതിരെ പീഡനത്തിനും ബലാത്സംഗത്തിനും ക്രിമിനൽ കേസ് നൽകിയിരുന്നുവെന്നും പോലീസ് കണ്ടെത്തി.
റോജിനും ഞാനും ഒരുമിച്ച് കണ്ടു തുടങ്ങിയ സിനിമാ സ്വപ്നങ്ങൾ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : policewoman in mumbai arrested for hiring contract killers to attack colleague in maharashtra
Malayalam News from malayalam.samayam.com, TIL Network