Jibin George | Samayam Malayalam | Updated: Sep 10, 2021, 8:44 PM
കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പിണറായി വിജയൻ. Photo: TOI
ഹൈലൈറ്റ്:
- സംസ്ഥാനത്തെ സ്കൂളുകൾ തുറന്നതിൽ സർക്കാർ.
- ഗൗരവകരമായ ആലോചനകൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി.
- വാക്സിൻ വിതരണം വേഗത്തിലാക്കും.
പിന്തുണച്ച് ഇരിങ്ങാലക്കുട ബിഷപ്പ്; ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതൽ വേണമെന്ന് ബിഷപ്പ് പോളി കണ്ണൂക്കാടന്‍
കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും. ഇത് അടിസ്ഥാനമാക്കി വാക്സിനേഷൻ ക്യാമ്പുകൾ സജ്ജമാക്കും. ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായിട്ടാണ് വാക്സിനേഷൻ സൗകര്യം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോളേജുകളിൽ വാക്സിനേഷൻ സൗകര്യം ഒരുക്കും. കോളേജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികൾക്ക് കൊവിഡ് വാക്സിനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തുന്ന മുൻപ് തന്നെ ആദ്യ ഡോസ് എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർ അതും സ്വീകരിക്കണം.
‘ജലീലിനെ തള്ളിയിട്ടില്ല’; സിപിഎമ്മിന്റെ നല്ല സഹയാത്രികനാണ് ജലീൽ, അത് ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി
വിദ്യാർഥികൾക്ക് വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാ പ്രവർത്തകരുമായോ ബന്ധപ്പെടണം. വാക്സിൻ സ്വീകരിക്കാതെ ആരും മാറി നിൽക്കരുത്. കൊവിഡ് ഉയർത്തുന്ന ഭീഷണികളെ നമുക്ക് അവഗണിക്കാനാവില്ല. എല്ലാ മുൻ കരുതലും സ്വീകരിച്ച് സുരക്ഷാകവചം തകരാതെ നമുക്ക് മുന്നോട്ട് പോകാനാവണം എങ്കിലേ ഈ പ്രതിസന്ധി വിജയകരമായി തരണം ചെയ്യാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം ആകുന്ന സാഹചര്യത്തിൽ ആർടിപിസിആർ ടെസ്റ്റ് വ്യാപകമാക്കും. ഡബ്ല്യുഐപിആർ നിരക്ക് എട്ടിന് മുകളിലുള്ള നഗര– ഗ്രാമ വാർഡുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. കൊവിഡ് ഉയർത്തുന്ന ഭീഷണികൾ അവഗണിക്കാനാകില്ല. എല്ലാ മുൻകരുതലും സ്വീകരിച്ച് സുരക്ഷാകവചം തകരാതെ നമുക്ക് മുന്നോട്ട് പോകണം. എങ്കിലേ ഈ പ്രതിസന്ധി വിജയകരമായി തരണം ചെയ്യാനാവൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘നാർക്കോട്ടിക് ജിഹാദ് എന്ന വാക്ക് കേൾക്കുന്നത് ആദ്യമായിട്ട്’; പാലാ ബിഷപ്പിൻ്റെ നിലപാട് തള്ളി മുഖ്യമന്ത്രി
സെപ്റ്റംബര്‍ 10 വരെ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 78 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,22,94,029), 30 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (86,55,858) നല്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന് ഉള്ള സംസ്ഥാനം കേരളമാണ് (8,69,759) 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 93 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 50 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ കാലയളവില്‍ ശരാശരി 2,42,278 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 20,000 കുറവ് ഉണ്ടായി. ടിപിആര്‍ പുതിയ കേസുകള്‍ എന്നിവയുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ യഥാക്രമം 8 ശതമാനവും 10 ശതമാനവും കുറവുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
മിഠായിത്തെരുവിൽ തീപിടിത്തം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cm pinarayi vijayan about schools reopen in kerala
Malayalam News from malayalam.samayam.com, TIL Network