മൂവായിരത്തിലധികം ആളുകളാണ് അന്ന് കൊല്ലപ്പെട്ടത്
ഒസാമ ബിൻലാദൻ
ഇസ്ലാമിക ഭീകരസംഘടനയായ അൽ ഖായിദ തലവൻ ഒസാമ ബിൻ ലാദന്റെ പേര് ശക്തമായി പുറത്ത് കേള്‍ക്കാൻ തുടങ്ങിയതും ഈ ഭീകരാക്രമണത്തിന് പിന്നാലെയാണ്. തൊണ്ണൂറുകള്‍ മുതൽക്കെ ലാദന്റെ അൽ ഖ്വയിദ യുഎസിന് മേൽ ഭീകരാക്രമണങ്ങള്‍ നടത്തിയിരുന്നു. 1992 യമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആക്രമണം നടത്തിയതും 1995 സൗദിഅറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പിൽ നടത്തിയ കാർബോംബ് സ്ഫോടനവുമെല്ലാം അൽഖ്വയ്ദ അമേരിക്കയ്ക്ക് നേരെ ഉയർത്തിയ വെല്ലുവിളികൾ ആയിരുന്നു.
വിമാനങ്ങള്‍ റാഞ്ചി ആക്രമണം
അൽഖയ്ദയിലെ 19 ഭീകരര്‍ ആണ് ആക്രമണത്തിന് പിന്നിൽ. ഭീകരര്‍ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി ആയിരുന്നു ആക്രമണം. രാവിലെ എട്ടരയോടെ ന്യൂയോര്‍ക്കിലെ വേൾഡ് ട്രേഡ് സ്ന്ററിലെ ഒരു ടവറിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. വഴിതെറ്റി വിമാനം ഇടിച്ചകയറിയതാണെന്നാണ് ആദ്യം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ 17 മിനിട്ടുകള്‍ക്ക് ശേഷം മറ്റൊരു വിമാനം കൂടി ഇടിച്ചുകയറുകയായിരുന്നു.
പെന്റഗൺ ആസ്ഥാനത്തും ആക്രമണം
ഇതേ സമയം തന്നെ റാഞ്ചിയെടുത്ത മൂന്നാമത്തെ വിമാനം, മറ്റൊരു സംഘം വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിലേക്ക് ഇടിച്ചിറക്കി.
നാലാമത് ഒരു വിമാനം കൂടി റാഞ്ചിയെങ്കിലും യാത്രക്കാര്‍ എതിര്‍ത്തതോടെ പെൻസിൽവാനിയായിലെ സോമർസെറ്റ് കൌണ്ടിയിലുള്ള ഒരു പാടശേഖരത്തിൽ തകർന്നു വീണു. ഈ വിമാനം വൈറ്റ്ഹൌസ് ലക്ഷ്യമാക്കിയാണ് നീങ്ങിയെതെന്നു കരുതുന്നു.
ആസൂത്രകൻ
ഒസാമ ബിൻലാദന്റെ പേരുകളാണ് ആക്രമണത്തിന് പിന്നാലെ ഉയർന്ന് കേട്ടത് എങ്കിലും ഖാലിദ് ഷേക്ക് മുഹമ്മദ് എന്ന ഭീകരനാണ് ആക്രമണത്തിന്റെ ആശയം മുന്നോട്ട് വച്ചത്. 1996ൽ ബിൻ ലാദന് മുന്നിൽ അവതരിപ്പിക്കുകയും 1998ൽ ഇതിന് ലാദൻ അനുമതി നൽകുകയും ചെയ്യുകയായിരുന്നു. 2003ൽ ഇയാള്‍ പിടിയിലാകുകയും പിന്നീട്, ഗ്വാണ്ടനാമോയിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ പ്രതികാരം
ആക്രമണത്തിൽ ഭയന്ന് യുഎസ് ഏഷ്യയിലെ ഇടപെടലുകള്‍ നിര്‍ത്തുമെന്നാണ് ലാദൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ലാദനെ വിട്ട് കിട്ടണമെന്ന ആവശ്യത്തിൽ ഉറചച്ച് നിൽക്കുകയായിരുന്നു അമേരിക്ക. ലാദനെ കൈമാറണമെന്ന ആവശ്യം താലിബാൻ നിരസിച്ചതോടെ 2001 ഒക്ടോബര്‍ ഏഴിന് അമേരിക്ക യുദ്ധം ആരംഭിച്ചു. 2011ൽ യുഎസ് സ്പെഷ്യൽ ഫോഴ്സ് ബിൻ ലാദനെ വെടിവച്ച് കൊല്ലുകയും ചെയ്തു. പിന്നീട്, ബൈഡൻ അധികാരത്തിൽ എത്തിയതിന് ശേഷം 2021 ഒക്ടോബര്‍ 31ന് യുഎസ് അവസാന സൈനികൻ തിരികെ പോയതോടെ താലിബാൻ അഫ്ഗാന്റെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
രഹസ്യരേഖകള്‍ പുറത്തുവിടാൻ ബൈഡൻ
സെപ്റ്റംബര്‍ 11ലെ ആക്രമണവുമായി ബന്ധപ്പെട്ട് എഫ്.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച രഹസ്യ രേഖകള്‍ പരസ്യമാക്കാനാണ് നീതിന്യായ വകുപ്പിനോടും മറ്റ് ഏജന്‍സികള്‍ക്കും ജോ ബൈഡന്റെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നും ബൈഡന് പറഞ്ഞു. അന്നത്തെ ആക്രമണത്തെ അതിജീവിച്ചവരും ആക്രമണത്തിന് ഇരകളായ മൂവായിരത്തോളം പേരുടെ ബന്ധുക്കളും ഇക്കാര്യം ആവശ്യപ്പെട്ട് ബൈഡന് കത്തയച്ചിരുന്നു. അല്‍ഖ്വയ്ദ തീവ്രവാദികളെ സൗദി സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍ സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ അമേരിക്ക മനപ്പൂര്‍വ്വം മറച്ചുവെക്കുകയാണെന്നായിരുന്നു ഇവര്‍ കത്തില്‍ ആരോപണം ഉയര്‍ന്നിരുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : us remembers 911 attack world trade center attack joe biden
Malayalam News from malayalam.samayam.com, TIL Network