Jibin George | Samayam Malayalam | Updated: Sep 11, 2021, 4:54 PM
ഇതുവരെ പരിശോധിച്ച 88 സാമ്പിളുകൾ നെഗറ്റീവാണെന്നത് ആശ്വാസം പകരുന്ന കാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അയവ് വരുത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
വീണാ ജോർജ്. Photo: Facebook
ഹൈലൈറ്റ്:
- നിപ വൈറസ് ബാധ നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി.
- നിരീക്ഷണത്തിൽ കഴിയുന്നവർക്ക് രോഗബാധയില്ല.
- ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല.
ഇതുവരെ പരിശോധിച്ച 88 സാമ്പിളുകൾ നെഗറ്റീവാണെന്നത് ആശ്വാസം പകരുന്ന കാര്യമാണ്. 94 പേർ രോഗലക്ഷണം കാണിച്ചെങ്കിലും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല. പൂനെ വൈറോളജി ലാബിലേക്ക് അയച്ച മൂന്ന് സാമ്പികളുടെ ഫലം കൂടി ലഭ്യമാകാനുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്ഥിതി നിയന്ത്രണ വിധേയമെങ്കിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ അയവ് വരുത്തിയിട്ടില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളിൽ അയവ് വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ ബിഷപ്പിനെ തള്ളി സിപിഎം; സമൂഹത്തെ വർഗീയമായി ചേരിതിരിക്കരുതെന്ന് വിജയരാഘവൻ
നിപ വൈറസ് മരണം റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്ത് എത്തിയ കേന്ദ്ര സംഘത്തിന്റെ നേതൃത്വത്തിൽ വവ്വാലുകളെ പരിശോധനക്കായി പിടികൂടുന്ന നടപടികൾ പുരോഗമിക്കുകയാണ്.
കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ട് ചികിത്സാ സംവിധാനങ്ങള്‍ക്ക് പുറമേ കനിവ് 108 ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കിയെന്ന് ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിലവില്‍ 290 ആംബുലന്‍സുകളാണ് കോവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ മൂന്നാം തരംഗം മുന്നില്‍കണ്ട് നിരത്തിലോടുന്ന 316 കനിവ് 108 ആംബുലന്‍സുകളേയും 1500 ജീവനക്കാരേയും സജ്ജമാക്കി. ഏതെങ്കിലുമൊരു സാഹചര്യം ഉണ്ടായാല്‍ മുഴുവന്‍ 108 ആംബുലന്‍സുകളും കൊവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന സംവിധാനവുമൊരുക്കിയിട്ടുണ്ട്.
പടനിലം സ്കൂൾ ക്രമക്കേട്: ആലപ്പുഴയിൽ സിപിഎം നേതാവിനെ തരംതാഴ്ത്തി; നടപടി നേരിട്ടത് ജി സുധാകരന്റെ വിശ്വസ്തൻ
കൊവിഡിതര സേവനങ്ങള്‍ക്കും പ്രാധാന്യം നല്‍കും. കേസുകളുടെ ആവശ്യകതയനുസരിച്ച് 108 ആംബുലന്‍സിന്റെ കണ്ട്രോള് റൂം ഇതനുസരിച്ച് ക്രമീകരണം നടത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 4,29,273 പേര്‍ക്കാണ് കനിവ് 108 ആംബുലന്‍സുകള്‍ കൊവിഡ് അനുബന്ധ സേവനങ്ങള്‍ നല്‍കിയത്. 2020 ജനുവരി 29 മുതലാണ് കൊവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി തുടങ്ങിയത്. 19 മാസം പിന്നിടുമ്പോള്‍ 3,11,810 കൊവിഡ് അനുബന്ധ ട്രിപ്പുകളാണ് ഓടിയത്. കണ്ട്രോള് റൂം ജീവനക്കാരായ എമര്‍ജന്‍സി റെസ്പോണ്‍സ് ഓഫീസര്‍മാര്‍, ആംബുലന്‍സ് ജീവനക്കാരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്മാര്, പൈലറ്റുമാര്‍ എന്നിവരുടെ കൂട്ടായ പ്രയത്നമാണ് ഇതിന് പിന്നില്‍.
പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സേവനം നല്‍കിയത്. ഇവിടെ 81427 ആളുകള്‍ക്ക് കൊവിഡ് അനുബന്ധ സേവനങ്ങള്‍ എത്തിക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് കഴിഞ്ഞു. തിരുവനന്തപുരം 39615, കൊല്ലം 29914, പത്തനംതിട്ട 14169, ആലപ്പുഴ 11534, കോട്ടയം 24718, ഇടുക്കി 12477, എറണാകുളം 23465, തൃശൂര്‍ 35488, മലപ്പുറം 46906, കോഴിക്കോട് 33876, വയനാട് 19646, കണ്ണൂര്‍ 29658, കാസര്‍കോട് 26380 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ കൊവിഡ് അനുബന്ധ സേവനം ലഭ്യമാക്കിയവരുടെ കണക്കുകള്‍.
സംസ്ഥാനത്തെ സ്കൂൾ തുറക്കൽ; നിർണായക വിവരങ്ങൾ പങ്കുവച്ച് വിദ്യാഭ്യാസ മന്ത്രി
ഈ കാലയളവില്‍ കൊവിഡ് ബാധിതരായ മൂന്ന് യുവതികളുടെ പ്രസവം കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ പരിചരണത്തില്‍ ആംബുലന്‍സിനകത്ത് നടന്നിരുന്നു. കൂടാതെ നിലവില്‍ കോഴിക്കോട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കി വരികയാണ്. ഇതിനായി നാല് കനിവ് 108 ആംബുലന്‍സുകള്‍ കോഴിക്കോട് വിന്യസിച്ചിട്ടുണ്ട്. 30 ട്രിപ്പുകളില്‍ നിന്നായി 38 ആളുകള്‍ക്ക് നിപ അനുബന്ധ സേവനം ഒരുക്കാന്‍ കനിവ് 108 ആംബുലന്‍സുകള്‍ക്ക് സാധിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചു.
ഇഞ്ചി കര്‍ഷകര്‍ക്ക് നെഞ്ചിടിപ്പേറുന്നു; പ്രതിസന്ധിയിലായത് ആയിരങ്ങള്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health minister veena george says nipah virus under control in kerala
Malayalam News from malayalam.samayam.com, TIL Network