ഹൈലൈറ്റ്:
- പടനിലം സ്കൂൾ ക്രമക്കേട്
- സിപിഎം നേതാക്കൾക്കെതിരെ നടപടി
- ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ തരംതാഴ്ത്തി
കെ രാഘവനെ തരം താഴ്ത്തിയതിന് പുറമെ ചാരുംമൂട് മുൻ ഏരിയ സെക്രട്ടറിയും സ്കൂൾ മാനേജരുമായിരുന്ന മനോഹരനെ പാർട്ടിയിൽ നിന്ന് സസ്പെൻഡും ചെയ്തു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ചാരുംമൂട് പടനിലം സ്കൂള്‍ ഫണ്ടുമായി ബന്ധപ്പെട്ട് 1.63 കോടിയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്.
Also Read : കൊച്ചുമുതലാളീന്നാണ് ആളുകൾ വിളിച്ചിരുന്നത്; ജനിച്ചത് ഒന്നേകാൽ ലക്ഷം നാളികേരം കിട്ടുന്ന കുടുംബത്തിൽ: വെള്ളാപ്പള്ളി നടേശൻ
അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റും – ജില്ലാ കമ്മിറ്റിയുമാണ് നേതാക്കൾക്കെതിരായ നടപടി അംഗീകരിച്ചതെന്നാണ് റിപ്പോർട്ട്.
സ്കൂൾ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നതോടെ കെഎച്ച് ബാബുജാൻ, എ മഹേന്ദ്രൻ എന്നിവർ അംഗങ്ങളായ കമ്മീഷനായിരുന്നു വിഷയം അന്വേഷിച്ചത്.
Also Read : വാക്സിനേഷൻ പൂർത്തിയായോ? ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മടങ്ങിവരാൻ അനുവാദം നൽകി യുഎഇ
ആലപ്പുഴ ജില്ലയിൽ സി പി എമ്മിൽ വിഭാഗീയതയുണ്ടെന്ന നിലയിൽ അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതേ സാഹചര്യത്തിലാണ് സുധാകരന്റെ വിശ്വസ്തനായ കെ രാഘവനെതിരെ അച്ചടക്ക നടപടി ഉണ്ടായിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ രാഘവൻ.
‘ബിഷപ്പ് മാപ്പ് പറയണം’; പാലായിൽ മുസ്ലീം സംഘടനകളുടെ പ്രതിഷേധം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpim disciplinary action against alappuzha leader k raghavan
Malayalam News from malayalam.samayam.com, TIL Network