ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബുധനാഴ്ച ബംഗലൂരു എഫ്സിക്കെതിരെയാണ്
കൊല്‍ക്കത്ത. ഡൂറന്റ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. ഉറുഗ്വായ് താരം അഡ്രിയാന്‍ ലൂണ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം സമ്മാനിച്ചത്.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. ഇരു ടീമുകള്‍ക്കും മുന്നിലെത്താന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മുതലാക്കാന്‍ സാധിച്ചില്ല. 70-ാം മിനിറ്റില്‍ പെനാലിറ്റി ബോക്സില്‍ ശ്രീക്കുട്ടനെ വീഴ്ത്തിയതിന് റഫറി പെനാലിറ്റി വിധിച്ചു. മഞ്ഞക്കുപ്പായത്തില്‍ ആദ്യമായിറങ്ങിയ ലൂണക്ക് പിഴച്ചില്ല.
പിന്നീട് ഇന്ത്യന്‍ നേവിക്ക് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഗോളുകള്‍ മാത്രം വീണില്ല. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബുധനാഴ്ച ബംഗലൂരു എഫ്സിക്കെതിരെയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഡല്‍ഹി എഫ്സിയുമായി സെപ്തംബര്‍ 21-ാം തിയതിയും.