നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സുഗന്ധ വ്യഞ്ജനം ഏതെന്ന് ചോദിച്ചാൽ അതിന് മഞ്ഞൾ എന്ന ഉത്തരമാകും നാം ആദ്യം കേൾക്കുക. വീക്കം കുറയ്ക്കാനും സന്ധി സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനുമെല്ലാം മഞ്ഞൾ സഹായിക്കും.
ആരോഗ്യം സംരക്ഷിക്കാൻ മഞ്ഞൾ
ഹൈലൈറ്റ്:
- മഞ്ഞളിൽ നിറയെ ആരോഗ്യ ഗുണങ്ങൾ
- സന്ധി സംബന്ധമായ പ്രശ്നങ്ങൾക്ക് മഞ്ഞൾ കൊണ്ട് പരിഹാരം
ഗുണങ്ങൾ
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് പ്രകൃതിദത്ത ആന്റി ഇൻഫ്ലമേറ്ററി ഘടകമാണ്, ഇത് ഏതെങ്കിലും ശാരീരിക പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന വീക്കത്തിനെതിരെ പോരാടാൻ സഹായിക്കുന്നു. കുർക്കുമിൻ കോഗ്നിറ്റീവ് പ്രവർത്തനം മെച്ചപ്പെടുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യും. മഞ്ഞൾ ശരീരത്തിന്റെ ആന്റിഓക്സിഡന്റ് ശേഷി വർദ്ധിപ്പിക്കുന്നു, കാരണം ഇത് ഫ്രീ റാഡിക്കലുകളെ സ്വന്തമായി നിർവീര്യമാക്കുന്നു, മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ തന്നെ ആന്റിഓക്സിഡന്റ് എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ആമാശയത്തിലെ ഗ്യാസ് രൂപീകരണം, ദഹനക്കേട് എന്നിവ ഒഴിവാക്കാനും ഇത് സഹായിക്കുന്നു.
സന്ധിസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ
സന്ധി സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളെ ചികിത്സിക്കുന്നതിനും വീക്കവും വന്ദനയുമെല്ലാം കുറയ്ക്കുന്നതിനും സഹായിക്കുന്നതിനാൽ മഞ്ഞൾ സന്ധികളുടെ ആരോഗ്യത്തിന് ഒരു അത്ഭുതകരമായ സുഗന്ധവ്യഞ്ജനമാണ്. ഉളുക്കും ആന്തരിക പരിക്കുകളും ഒഴിവാക്കാൻ, ഒരു കപ്പ് മഞ്ഞൾപ്പൊടി രണ്ട് കപ്പ് പാലിൽ കലർത്തി ചെറുതായി തണുപ്പിക്കുക. മികച്ച ഫലങ്ങൾക്കായി ദിവസവും രാവിലെയും വൈകുന്നേരവും ഈ പാനീയം കുടിക്കുക.
വേപ്പില ജ്യൂസ് ആക്കി കുടിച്ചാൽ പ്രമേഹത്തെ വരുതിയിലാക്കാം
ബ്രോങ്കൈറ്റിസ് മാറാൻ
ബ്രോങ്കൈറ്റിസിന്റെ വിട്ടുമാറാത്ത പ്രശ്നം നിങ്ങൾ പലപ്പോഴും കൈകാര്യം ചെയ്യുകയാണെങ്കിൽ, മഞ്ഞൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ വീട്ടുവൈദ്യം പരീക്ഷിക്കുക. രാവിലെ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുക. ഇത് കഫം അലിയിക്കുകയും അങ്ങനെ കഫക്കെട്ട് ഇല്ലാതാക്കുകയും ചെയ്യും.
ക്യാൻസറിനെതിരെ സംരക്ഷണം
മഞ്ഞൾ കാൻസർ സാധ്യത തടയുന്നതിനുള്ള ശക്തമായ സുഗന്ധവ്യഞ്ജനമാണ്. രണ്ട് കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർക്കുക. ഇത് ഇളക്കി യോജിപ്പിച്ച് ദിവസത്തിൽ രണ്ടുതവണ പതിവായി കഴിക്കുക. ഇതിന് സജീവമായ സംയുക്തങ്ങൾ (കർകുമോൾ, കർഡിയോൺ) ഉണ്ട്, അവയ്ക്ക് ചിലതരം അർബുദത്തിനെതിരെ പോരാടുന്ന ശക്തമായ സൈറ്റോടോക്സിക് ഫലമുണ്ട്.
ചർമ്മ പ്രശ്നങ്ങൾ അകറ്റാൻ
ചർമ്മത്തിന്റെ വേദനയും ചൊറിച്ചിലും മാറാൻ, ഒരു ടീസ്പൂൺ മഞ്ഞൾ പൊടി നാരങ്ങ നീരും കുറച്ച് വെള്ളവുമായി ചേർത്ത് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഹെർപ്പസ് മൂലമുള്ള വ്രണം, എക്സിമ, സോറിയാസിസ്, മുഖക്കുരു, കുഷ്ഠരോഗമുള്ള ഭാഗങ്ങൾ എന്നിവയിൽ ഇത് നേരിട്ട് പുരട്ടാം. ഈ പ്രതിവിധി പതിവായി ഉപയോഗിക്കുന്നത് അത്തരം ചർമ്മപ്രശ്നങ്ങളെല്ലാം ഒഴിവാക്കും.
മസാല മിൽക്ക് കുടിച്ചാലുള്ള ഗുണങ്ങൾ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how turmeric can make your health better
Malayalam News from malayalam.samayam.com, TIL Network