വളരെയധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്നാണ് ചണവിത്ത് അഥവാ ഫ്‌ളാക്‌സ് സീഡ്സ്. ഇവയിൽ ഫൈബർ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്‌ളാക്‌സ് സീഡ്സ് ശരീരഭാരം കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് നോക്കാം.
അധിക ഭാരം കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ്സ്; കഴിക്കേണ്ടത് ഇങ്ങനെ
ഹൈലൈറ്റ്:
- ഭക്ഷണത്തിൽ ചണവിത്ത് ഉൾപ്പെടുത്തിയാൽ ഗുണങ്ങളേറെ
- ശരീരഭാരം കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ്സ് എങ്ങനെ സഹായിക്കും?
- ഫ്‌ളാക്‌സ് സീഡ്സിലെ പോഷക ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം
പോഷകങ്ങൾ
1. ഒമേഗ ഫാറ്റി ആസിഡ്: ഫ്ളാക്സ് സീഡുകളിൽ വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ, ഒമേഗ -3 ഫാറ്റി ആസിഡുകൾ (ആൽഫ ലിനോലെനിക് ആസിഡ്), ഒമേഗ -6 ഫാറ്റി ആസിഡുകൾ (ലിനോലെയിക് ആസിഡ്) എന്നിവ അടങ്ങിയിരിക്കുന്നു. ഈ അവശ്യ ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും നിങ്ങളുടെ മെറ്റബോളിസത്തെ സന്തുലിതമാക്കുകയും ചെയ്യും.
2. ലിഗ്നൻ: ആന്റിഓക്‌സിഡന്റുകളും ഈസ്ട്രജൻ ഗുണങ്ങളും അടങ്ങിയ സസ്യ സംയുക്തമായ ലിഗ്നന്റെ മികച്ച ഉറവിടം കൂടിയാണ് ഈ വിത്തുകൾ. കൊഴുപ്പ് കത്തുന്ന കോശങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കുന്നു.
3. നാരുകൾ: ഈ ചെറിയ വിത്തുകളിൽ നാരുകളും സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്, ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
4. പ്രോട്ടീൻ: ഫ്ളാക്സ് സീഡ് സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീന്റെ മികച്ച ഉറവിടമാണ്, മാത്രമല്ല കലോറിയും ഇതിൽ കുറവാണ്. അതുവഴി നിങ്ങളുടെ മെറ്റബോളിസത്തിന് വളരെയധികം ഉത്തേജനം നൽകുകയും ശരീരഭാരം തടയുകയും ചെയ്യുന്നു.
അമിതവണ്ണം കുറയ്ക്കാൻ വേണം ഈ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ
എങ്ങനെ കഴിക്കാം?
1. ചണവിത്ത് ചായ
നിങ്ങളുടെ ചായയിൽ ഈ വിത്തുകൾ ചേർക്കുക,
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
ഒരു ടീസ്പൂൺ ഫ്ളാക്സ് സീഡ് പൊടി
കറുവപ്പട്ട
തേൻ (ആവശ്യത്തിന്)
ഒന്നര കപ്പ് വെള്ളം
തയ്യാറാക്കേണ്ട വിധം:
* ഒരു ചായ പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുത്ത് 2-3 മിനിറ്റ് നേരം തിളപ്പിക്കുക.
* ഒരു നുള്ള് കറുവപ്പട്ടയും ഫ്ളാക്സ് സീഡ് പൊടിയും ചേർക്കുക. ഇനി, മറ്റൊരു 5-8 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കാൻ ഓർമ്മിക്കുക.
* ഗ്യാസ് ഓഫ് ചെയ്ത് ചായ അരിച്ചെടുക്കുക.
* നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തേൻ ചേർക്കുക. (പകരം നിങ്ങൾക്ക് നാരങ്ങ നീരും ചേർക്കാം)
2. ചണവിത്ത്, തൈര്
തൈര് പ്രോട്ടീൻ അടങ്ങിയ ഉറവിടമാണെന്ന് നിങ്ങൾക്കറിയാമോ. ഇത് ഉപാപചയ പ്രവർത്തനത്തെ വേഗത്തിലാക്കുകയും കൂടുതൽ നേരം നിങ്ങളെ വിശപ്പ് അനുഭവപ്പെടാതെ സംതൃപ്തരാക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ ഇത് സഹായിക്കുന്നത്. തൈര് ഫ്ളാക്സ് സീഡുമായി ചേർക്കുമ്പോൾ ശരീരഭാരം കുറയ്ക്കാൻ ഇത് ഒരു മികച്ച ചേരുവയായി മാറുന്നു.
ഇത് എങ്ങനെ തയ്യാറാക്കാമെന്നത് ഇതാ:
* ഒരു പാത്രത്തിൽ പൊടിച്ച ഫ്ളാക്സ് സീഡും തൈരും ചേർത്ത് നന്നായി ഇളക്കിയെടുത്ത ശേഷം കഴിക്കാം.
* പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ ലഘുഭക്ഷണമായി ഫ്ളാക്സ് സീഡുകൾ കഴിക്കാനുള്ള ഏറ്റവും എളുപ്പ മാർഗമാണിത്.
3. ഫ്ളാക്സ് സീഡ്സ് വെള്ളം
വെറും വയറ്റിൽ ഇത് ഏറെ ഗുണകരമായി പ്രവർത്തിക്കുന്നു. അതിനാൽ രാവിലെ തന്നെ ഇത് കുടിക്കുക.
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
മൂന്നോ നാലോ ടേബിൾ സ്പൂൺ ഫ്ളാക്സ് സീഡ്സ്
ഒരു കപ്പ് വെള്ളം
തയ്യാറാക്കേണ്ട വിധം :
* ഒരു രാത്രി മുഴുവൻ ചണവിത്ത് വെള്ളത്തിൽ കുതിർത്ത് വെക്കുക.
* രാവിലെ, ഈ പാനീയം വെറും വയറ്റിൽ കുടിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കഴിക്കുക.
രാവിലെ ഒരു ഗ്ലാസ് ജീരകവെള്ളം കുടിച്ച് ദിവസം തുടങ്ങാം, കാരണം
4. ഫ്ളാക്സ് സീഡ് സ്മൂത്തി
നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള ആരോഗ്യകരമായ മാർഗമാണ് ഫ്ളാക്സ് സീഡ് സ്മൂത്തി. നിങ്ങളുടെ സ്മൂത്തിയിൽ ഫ്ളാക്സ് വിത്തുകൾ ചേർക്കുന്നത് മണിക്കൂറുകളോളം വിശപ്പ് അനുഭവപ്പെടാതെ തുടരാൻ നിങ്ങളെ സഹായിക്കും. മാത്രമല്ല, ഇത് നിങ്ങളുടെ ശരീരത്തിലെ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും.
നിങ്ങൾക്ക് ആവശ്യമായ ചേരുവകൾ:
ഒരു കപ്പ് വെള്ളം
രണ്ട് ടേബിൾ സ്പൂൺ ചണ വിത്ത് (ഫ്‌ളാക്‌സ് സീഡ്)
ഒരു കപ്പ് ചീര
ഒരു കപ്പ് തണുപ്പിച്ച സ്ട്രോബെറി
ഒരു കപ്പ് വാഴപ്പഴം
തയ്യാറാക്കേണ്ട വിധം :
* എല്ലാ ചേരുവകളും ഒരു ബ്ലെൻഡറിൽ അടിച്ചെടുത്ത കുടിക്കാം.
5. ഫ്ളാക്സ് സീഡ് ഓയിൽ
ഫ്ളാക്സ് സീഡ് എണ്ണ നിരവധി ആരോഗ്യ ഗുണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആൽഫ ലിനോലെനിക് ആസിഡിന്റെ സമ്പന്നമായ ഉറവിടമാണിത്. ശരീരം ഈ അവശ്യ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളെ ഒമേഗ -3 ഫാറ്റി ആസിഡുകളായി പരിവർത്തനം ചെയ്യുന്നു. ഇത് വീക്കം തടയുന്നതിനും, ഭാരം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ, ഇത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മലബന്ധ പ്രശ്നം ചികിത്സിക്കാനും സഹായിക്കും. അതിനാൽ, ശരീരഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിനായി നിങ്ങളുടെ പാചകത്തിലെ മറ്റ് എണ്ണകൾക്ക് പകരം ഫ്‌ളാക്‌സ് സീഡ് എണ്ണ ഉപയോഗിക്കുന്നത് നന്നായിരിക്കും.
ചുമയ്ക്ക് പരിഹാരം ഈ പ്രകൃതിദത്ത കഫ് സിറപ്പ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to consume flax seeds to lose weight
Malayalam News from malayalam.samayam.com, TIL Network