Curated by Samayam Desk | Lipi | Updated: Sep 8, 2021, 6:57 PM
ബ്ലാക് ഹെഡ്സ് നീക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം. ഇതെക്കുറിച്ചറിയൂ.
മുട്ടയുടെ വെള്ള
മുട്ടയുടെ വെള്ള ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. മുഖം ചെറു ചൂട് വെള്ളത്തിൽ നന്നായി കഴുകി ഉണങ്ങിയ ടവൽ കൊണ്ട് വൃത്തിയാക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ തേച്ചുപിടിപ്പിക്കുക. ആദ്യത്തെ ലെയർ ഉണങ്ങിയതിനു ശേഷം അടുത്ത ലെയർ പ്രയോഗിക്കാം. 15 മിനിട്ട് കഴിഞ്ഞുനന്നായി കഴുകിക്കളയുക. അതല്ലെങ്കിൽ മാസ്ക് ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലങ്ങളിൽ പുരട്ടുക. അതിനുശേഷം പേപ്പർ സ്ട്രിപ്പ് കൊണ്ട് കവർ ചെയ്യുക.ശേഷം അടുത്ത മാസ്ക് ലെയർ ഉണ്ടാക്കാം. അരമണിക്കൂറിനുശേഷം സ്ട്രിപ്പ് എടുത്തു മാറ്റാവുന്നതാണ്.
ചെറു നാരങ്ങ
ചെറു നാരങ്ങ മുഖത്തെ എണ്ണമയം കളഞ്ഞു ചർമ്മ സുഷിരങ്ങൾ തുറന്നു ചർമ്മത്തെ വൃത്തിയുള്ളതും മൃദുവുള്ളതും തിളക്കമാർന്നതും ആക്കുന്നു. ചെറുനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. തേനിൽ അടങ്ങിയ ആന്റി ബാക്റ്റീരിയൽ ഘടകങ്ങളും ബ്ലാക്ക് ഹെഡ്സ് വരുന്നത് തടയുന്നു. ഒരു ടേബിൾ സ്പൂൺ ചെറു നാരങ്ങ നീരും അര ടേബിൾ സ്പൂൺ തേനും മിക്സ് ചെയ്തു ബ്ലാക്ക് ഹെഡ്സ് ഉള്ള സ്ഥലത്തു തേച്ചു പിടിപ്പിക്കുക.15 മിനിട്ടിനു ശേഷം ചെറു ചൂട് വെള്ളം കൊണ്ട് കഴുകുക. ആഴ്ചയിൽ മൂന്ന് നാലു പ്രാവശ്യം ചെയ്യാം.
ഓട്സ്
ബ്ലാക്ക് ഹെഡ്സിനു കാരണമാകുന്ന ചർമ്മത്തിലെ മൃത കോശങ്ങളെ ഇല്ലാതാക്കാൻ നല്ലൊരു എക്സ്ഫോലിയേറ്റർ ആയി ഉപയോഗിക്കാവുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡയും അറ ടേബിൾ സ്പൂൺ ചെറു നാരങ്ങാ നീരും നന്നായി യോജിപ്പിച്ചു പേസ്റ്റ് ഉണ്ടാക്കി മൂക്കത്തു പുരട്ടുക. ഉണങ്ങിയതിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകിക്കളയുക.
ഒരു പാത്രം എടുത്ത് അതിലേക്ക് ഓട്സ് ചേർക്കുക. വലിപ്പമുള്ളതും തരികൾ ഉള്ളതുമായ ഓട്സ് ആണെങ്കിൽ ആദ്യമേ നന്നായി പൊടിച്ചെടുത്ത ശേഷമാവണം ഇത് ചേർക്കേണ്ടത്. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. അടുത്തതായി ഈ മിശ്രിതത്തിലേക്ക് നാരങ്ങ നീര് പിഴിഞ്ഞു ചേർക്കാം. സ്ഥിരത കൈവരിക്കുന്നതിനായി മൂന്ന് ചേരുവകളും നന്നായി മിക്സ് ചെയ്യണം. ഇത് മുഖത്തു പുരട്ടി സ്ക്രബ് ചെയ്ത് പിന്നീട് കഴുകാം.
കറുവാപ്പട്ട
അടുക്കളയില്‍ ഉപയോഗിയ്ക്കുന്ന കറുവാപ്പട്ട ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ സിനമലഡിഹൈഡ് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിലൂടെ ഇവ ചര്‍മസുഷിരങ്ങളെ കുറയ്ക്കുകയും ഇതിലൂടെ ബ്ലാക്ഹെഡ്സ് കുറയ്ക്കുകയും ചെയ്യുന്നു. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ഒരു ടേബിള്‍സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചതും കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. 20 മിനിറ്റു കഴിഞ്ഞു കഴുകാം. ഇത് ആഴ്ചയില്‍ രണ്ടു മൂന്നു ദിവസം അടുപ്പിച്ചു ചെയ്താല്‍ നല്ലതാണ്.
മുഖത്ത് ആവി പിടിയ്ക്കുന്നത് ബ്ലാക്ഹെഡ്സ് തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് ചര്‍മസുഷിരങ്ങള്‍ വൃത്തിയാക്കും. മൃതകോശങ്ങള്‍ നീക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : black heads removal at home
Malayalam News from malayalam.samayam.com, TIL Network