ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു റൊണോ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്
ലണ്ടണ്‍: ഓള്‍ഡ് ട്രാഫോര്‍ഡിലെ എഴുപതിനായിരത്തില്‍ പരം വരുന്ന കാണികള്‍ക്ക് തിരിച്ചു വരവില്‍ ഇതിലും മികച്ച സമ്മാനം നല്കാന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് കഴിയില്ല. 12 വര്‍ഷത്തിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കുപ്പായത്തിലിറങ്ങിയ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍. ന്യൂകാസിലിനെതിരെ ആദ്യ പകുതിയുടെ അധിക സമയത്തായിരുന്നു റൊണോ യുണൈറ്റഡിനെ മുന്നിലെത്തിച്ചത്.
റൊണാള്‍ഡോയുടെ ഓള്‍ഡ് ട്രഫോര്ഡിലേക്കുള്ള മടങ്ങി വരവ് ആഘോഷമാക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍. മൈതാനത്തിലേക്കുള്ള വീധികള്‍ മുഴുവന്‍ ഏഴാം നമ്പര്‍ ജേഴ്സിയണിഞ്ഞ ആരാധകരാല്‍ സമ്പന്നമായിരുന്നു.
റൊണാള്‍ഡോ ഏഴാം നമ്പര്‍ ജേഴ്സിയണിയുമെന്ന യുണൈറ്റഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് പിന്നാലെ ടീമിന്റെ വെബ്സൈറ്റില്‍ നടന്നത് റെക്കോര്‍ഡ് വിപണിയായിരുന്നു. വടക്കേ അമേരിക്കയ്ക്ക് പുറത്തുള്ള സ്പോർട്സ് വ്യാപാര സൈറ്റിലെ ഏറ്റവും ഉയർന്ന പ്രതിദിന വിൽപ്പന എന്ന റെക്കോർഡ് തകർക്കാൻ നാല് മണിക്കൂർ മാത്രമാണ് വേണ്ടി വന്നത്.
വ്യവസായ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ലൊവ്ദിസെയ്ൽസ്.കോം വഴി റൊണാൾഡോയുടെ ഷർട്ട് വിൽപ്പനയിൽ നിന്നുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൊത്തം വരുമാനം 187 മില്യൺ യൂറോയാണ്. ഇതിന്റെ ഭൂരിഭാഗവും ലഭിക്കുക ജേഴ്സി നിർമ്മാതാക്കളായ അഡിഡാസിനാണ്.
12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള പ്രിയ താരത്തിന്റെ തിരിച്ചു വരവ് ഗംഭീരമാക്കുകയാണ് ആരാധകര്‍. യുണൈറ്റഡിനായി 292 മത്സരങ്ങളില്‍ നിന്ന് 118 ഗോളുകളാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്.