Jibin George | Samayam Malayalam | Updated: Sep 12, 2021, 9:06 AM
നാർക്കോട്ടിക് ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ചും അനുകൂലിച്ചും പ്രതികരണം തുടരുന്നു
പിണറായി വിജയൻ, മാർ ജോസഫ് കല്ലറങ്ങാട്ട്. Photo: ANI/Social Media
ഹൈലൈറ്റ്:
- ബിഷപ്പിൻ്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം.
- പാലാ ബിഷപ്പിനെ വിമർശിച്ച് സമസ്ത.
- ബിഷപ്പിനെ പിന്തുണച്ച് ദീപികയിൽ ലേഖനം.
പാലാ ബിഷപ്പിനെ പിന്തുണച്ച് കേരളാ കോൺഗ്രസ് (എം) വനിതാ വിഭാഗവും മാണി സി കാപ്പനും
‘വിഷം ചൂറ്റുന്ന നാവുകളും മൗനം ഭജിക്കുന്ന മനസുകളും’ എന്ന തലക്കെട്ടിലാണ് പാലാ ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കെതിരെ സമസ്തയുടെ മുഖപ്രസംഗം. ബിഷപ്പിനെ പിന്തുണയ്ക്കുന്നവരുടെ കൈവശം തെളിവുകളുണ്ടെങ്കിൽ ബന്ധപ്പെട്ടവരെ ഏൽപ്പിക്കണം. ബ്രാഹ്മണ വിഭാഗത്തിനെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ട് പഠിക്കട്ടെ എന്നും മുഖപ്രസംഗത്തിൽ പറയുന്നുണ്ട്.
നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ വിവാദം തുടരുന്നതിനിടെ പാലാ ബിഷപ്പിനെ അനുകൂലിച്ച് ദീപിക ദിനപത്രത്തിലെ പ്രതിവാര കോളത്തിൽ വീണ്ടും ലേഖനം. ‘ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ് ലേഖനം. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി ടി തോമസ് എംഎൽഎ എന്നിവരെ വിമർശിച്ചാണ് ലേഖനം. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
പാലാ ബിഷപ്പിനെ പിന്തുണച്ച് ശനിയാഴ്ചയും ദീപികയിൽ മുഖപ്രസംഗം ഉണ്ടായിരുന്നു. ഇത്രയധികം ഉപദേശകർ ഉണ്ടായിട്ടും നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടില്ലേ എന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. മുസ്ലീം തീവ്രവാദികളെ ഭയന്ന് നടത്തിയതാണോ ഈ പ്രതികരണമെന്നും ദീപിക പരിഹസിക്കുന്നുണ്ട്.
‘ജോസ് പക്ഷത്തിൻ്റെ വരവ് എൽഡിഎഫിന് നേട്ടമായില്ല, നേട്ടം അവർക്ക് മാത്രം’; പരോക്ഷ വിമർശനവുമായി സിപിഐ
കേരളത്തിൻ്റെ മുഖ്യമന്ത്രിയാണെന്ന ഓർമ്മ വേണമെന്ന പിണറായി വിജയന് ഉണ്ടാകണമെന്ന മുന്നറിയിപ്പും ലേഖനത്തിലുണ്ട്. “പ്രതിപക്ഷ നേതാവാണെന്ന കാര്യം വി ഡി സതീശൻ മറക്കരുത്. ചരിത്ര സത്യങ്ങൾ പോലും പറയാൻ അനുവദിക്കാത്ത ഫാസിസമാണോ മതേതരത്വമെന്ന് പി ടി തോമസും കോൺഗ്രസും വ്യക്തമാക്കണം. ജോസ് കെ മാണി മൗനം വെടിയണം. നാർക്കോട്ടിക് ജിഹാദ്, ലൗവ് ജിഹാദ് എന്നീ രണ്ട് വാക്കുകളും പാലാ ബിഷപ്പ് കണ്ട് പിടിച്ചതല്ല. ഈ വിഷയത്തിൽ കേരളം മുഴുവൻ ഒന്നിച്ച് നിൽക്കണം” – എന്നും ദീപിക വ്യക്തമാക്കുന്നുണ്ട്.
വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ പിന്തുണച്ച് കെസിബിസി രംഗത്ത് വന്നിരുന്നു. “ബിഷപ്പിൻ്റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. വർഗീയ ലക്ഷ്യത്തോടെയാണ് ബിഷപ്പിൻ്റെ പ്രതികരണം എന്ന മുൻവിധി ശരിയല്ല. തീവ്രവാദ – മയക്കുമരുന്ന് മാഫിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണം. ഇത്തരം കാര്യങ്ങളിൽ പൊതുജനത്തിന് മുന്നറിയിപ്പ് നൽകുകയാണ് ബിഷപ്പ് ചെയ്തത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ പൊതുസമൂഹം ഉത്തരവാദിത്തത്തോടെ ചർച്ച ചെയ്യണം. സാമൂഹികമൈത്രി നിലനിർത്താൻ സമുദായ നേതൃത്വം ശ്രമിക്കണം” – എന്നും കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് ആദ്യം പറഞ്ഞത് എസ്എൻഡിപിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബിഷപ്പിന് പിന്തുണയുമായി ബിഷപ്പ് ഹൗസിന് മുന്നിൽ ശനിയാഴ്ച വൈകിട്ട് വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ റാലി നടന്നു. പി സി ജോർജ്, ബിജെപി നേതാക്കളായ എൻ ഹരി, നോബിൾ മാത്യു, കത്തൊലിക്ക കോൺഗ്രസ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് റാലി നടന്നത്. പി സി ജോർജാണ് യോഗം ഉദ്ഘാടനം ചെയ്തത്. ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലീം സംഘടനകൾ പ്രതിഷേധ ജാഥ നടത്തിയിരുന്നു.
ബിഷപ്പ് ഹൗസിന് മുമ്പില്‍ ഒഴുകിയെത്തി വിശ്വാസികള്‍… ആഞ്ഞടിച്ച് പിസി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pala bishop mar joseph kallarangatt’s narcotic jihad controversial statements latest news
Malayalam News from malayalam.samayam.com, TIL Network