ന്യൂയോര്‍ക്ക് ടൈംസ് സിഎൻഎൻ ഉള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമ വെബ്സൈറ്റുകളുടെ പ്രവർത്തനത്തിനാണ് തടസം നേരിട്ടത്. പലതിന്റെയും പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം. PHOTO: Reuters
ഹൈലൈറ്റ്:
- അന്താരാഷ്ട്ര വെബ്സൈറ്റുകൾ നിശ്ചലമായി
- പ്രവർത്തവനരഹിതമായത് വാർത്താ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ
- പ്രവർത്തനം പുനരാരംഭിച്ച് വരുന്നു
മാധ്യമ സ്ഥാപനങ്ങളായ ഫിനാൻഷ്യൽ ടൈംസ്, ദ ഗാർഡിയൻ, ന്യൂയോര്‍ക്ക് ടൈംസ് സിഎൻഎൻ ഉള്‍പ്പെടെ നിരവധി വാര്‍ത്താമാധ്യമ വെബ്സൈറ്റുകളുടെ പ്രവർത്തനത്തിനാണ് തടസം നേരിട്ടത്. സമൂഹ മാധ്യമമായ റെഡ്ഡിറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളായ ട്വിച്ച് , വീമിയോ എന്നിവയും തടസം നേരിട്ടിരുന്നു.
Also Read : കുഴൽപ്പണ ആരോപണം, കോഴക്കേസ്; അധ്യക്ഷ സ്ഥാനം സുരേന്ദ്രന് നഷ്ടമാകുമോ? പകരക്കാരുടെ സാധ്യത പട്ടികയിൽ ഇ ശ്രീധരനും?
യുകെ സർക്കാർ വെബ്സൈറ്റായ gov.ukയും പ്രതിസിന്ധി നേരിടുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ‘Error 503 Service Unavailable” എന്നാണ് സൈറ്റുകൾ തുറക്കുമ്പോൾ വരുന്ന മെസേജ്.
Also Read : ‘വില്ലൻ’ വുഹാൻ ലാബ് തന്നെ? വൈറസ് വന്ന വഴി പറഞ്ഞ് യുഎസ്, കൂടുതൽ അന്വേഷണം വേണമെന്ന് റിപ്പോർട്ട്
യുഎസ് അധിഷ്ഠിത ക്ലൗഡ് കംപ്യൂട്ടിംഗ് സർവ്വീസായ ഫാസ്റ്റ്ലി നേരിട്ട സാങ്കേതിക പ്രശ്നമാണ് വെബ്സൈറ്റുകൾ നേരിട്ട പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. പ്രശ്നം പരിശോധിക്കുകയാണെന്നും എത്രയും പെട്ടന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്നും ഫാസ്റ്റ്ലി പ്രതികരിച്ചു.
യോഗി അനുകൂല ട്വിറ്റർ പോസ്റ്റിന് 2 രൂപ?
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : multiple outages hit websites across the globe on tuesday
Malayalam News from malayalam.samayam.com, TIL Network