ഹൈലൈറ്റ്:
- ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെൺകുട്ടി മരിച്ചു.
- നിരവധി പേർ ചികിത്സ തേടി.
- അന്വേഷണത്തിന് നിർദേശം നൽകി സർക്കാർ.
ആരാകും പുതിയ ഗുജറാത്ത് മുഖ്യമന്ത്രി? പ്രഫുല്‍ പട്ടേലിനെ വിളിപ്പിച്ച് ബിജെപി, മോദിയുടെയും അമിത് ഷായുടെയും നിലപാട് നിർണായകം
ലോഷിണിയുടെ പിതാവ് ആനന്ദ് (46), ഭാര്യ പ്രിയദർശനി (40), മൂത്തമകൻ ശരൺ (14) എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതേ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച നാൽപ്പതോളം പേർക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായി. ഇവരിൽ 29 പേർ ആരണി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു. ഇവർ വീട്ടിലേക്ക് മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ആരണി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ആനന്ദും കുടുംബവും ബിരിയാണിയും ചിക്കൻ വിഭവവുമാണ് കഴിച്ചത്. വീട്ടിൽ എത്തിയതിന് പിന്നാലെ ഛർദ്ദിയുടെയും വയറിളക്കവും അനുഭവപ്പെട്ടതോടെ ആരണിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യനില മോശമായ അവസ്ഥയിലെത്തിയ ലോഷിനിയുടെ മരണം ഇതിനിടെ സംഭവിച്ചു.
‘സ്ത്രീകളുടെ ടോയ്ലറ്റിൽ കയറണം’; ബുര്‍ഖ ധരിച്ച് വനിതകളുടെ വാർഡിൽ കയറിയ യുവാവ് പിടിയിൽ
ഭക്ഷ്യവിഷബാധയാണോ കുട്ടിയുടെ മരണകാരണം എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആനന്ദും കുടുംബവും ഭക്ഷണം കഴിച്ച ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച കൂടുതൽ പേർ ശാരീരിക പ്രശ്നങ്ങൾ നേരിട്ടതോടെ സമീപത്ത് സ്വകാര്യ – സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു. ഇവരിൽ പലരുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതർ പറഞ്ഞു.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച കുട്ടി മരിക്കുകയും നിരവധിപേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതോടെ റവന്യൂ ഡിവിഷണൽ ഓഫീസറും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടും ചികിത്സയിൽ കഴിയുന്നവരുമായി സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. അന്വേഷണത്തിൻ്റെ ഭാഗമായി ഹോട്ടൽ സീൽ ചെയ്തു.
ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത ഭക്ഷണ സാമ്പിൾ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചു. ഹോട്ടലുടമ അംജദ് ബാഷ (32), ഭക്ഷണം പാചകം ചെയ്ത മുനിയാണ്ടി (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കി ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യമന്ത്രി ആർ ചക്രപാണി അധികൃതർക്ക് നിർദേശം നൽകി. മോശം ഭക്ഷണം നൽകുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നാണ് സർക്കാർ നിർദേശം. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
ബിഷപ്പ് ഹൗസിന് മുമ്പില്‍ ഒഴുകിയെത്തി വിശ്വാസികള്‍… ആഞ്ഞടിച്ച് പിസി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 10 year old girl dies after consuming biryani from hotel in tamil nadu’s tiruvannamalai
Malayalam News from malayalam.samayam.com, TIL Network