റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് പ്രതിദിന സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മറ്റു സര്‍വീസുകള്‍ ഇങ്ങനെ
എമിറേറ്റ്സ് ഇന്നലെ സര്‍വീസ് ആരംഭിച്ചെങ്കിലും ഇത്തിഹാദ് വിമാന സര്‍വീസുകള്‍ സെപ്തംബര്‍ 14 മുതല്‍ ആരംഭിക്കുകയുള്ളു. ജിദ്ദയിലേക്കാണ് സെപ്തംബര്‍ 14 ആദ്യ സര്‍വീസ് എന്ന് ഇത്തിഹാദ് അറിയിച്ചു. അവരുടെ വെബ്സൈറ്റില്‍ ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. ദമ്മാമിലേക്ക് സെപ്തംബര്‍ 15 മുതലും ഇത്തിഹാദ് വിമാന സര്‍വീസുകള്‍ ആരംഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് പ്രതിദിന സര്‍വീസുകള്‍ നടത്തും. ആഴ്ചയില്‍ 24 സര്‍വീസ് ഉണ്ടാകും. സെപ്തംബര്‍ 16 മുതല്‍ റിയാദിലേക്കുള്ള സര്‍വീസുകള്‍ ഇരട്ടിയാക്കുമെന്നും എമിറേറ്റ്സ് അറിയിച്ചു
ആശ്വസമായി സൗദി പ്രവാസികള്‍
കൊവിഡ് വ്യാപനത്തിന്റെ തേത് വര്‍ധിച്ച സാഹചര്യത്തിലാണ് സൗദി വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഇപ്പോള്‍ നിരവധി രാജ്യങ്ങളെ റെഡ് ലിസ്റ്റില്‍ നിന്നും സൗദി ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലേക്ക് ഫ്ലൈ ദുബൈ സര്‍വീസുകള്‍ ഇന്ന് ആരംഭിക്കും. സെപ്തംബര്‍ 14 മുതല്‍ എയര്‍ അറേബ്യയും സൗദിയിലേക്ക് വിമാന സര്‍വീസ് നടത്തും. യുഎഇയില്‍ നിന്ന് വിമാന സര്‍വീസ് ആരംഭിക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് സൗദിയിലുള്ള പ്രവാസികള്‍ നോക്കി കാണുന്നത്.
കുടുതല്‍ ഇളവുകളുമായി സൗദി
കൊവിഡ് മൂലം യാത്രാ നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ രാജ്യങ്ങളെ സൗദി ഒഴിവാക്കുന്നു. അടുത്ത ഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നുള്ള നിരേധനവും എടുത്തുമാറ്റും എന്ന പ്രതീക്ഷയിലാണ് സൗദി പ്രവാസികള്‍. യുഎഇ, അർജന്റീന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി സൗദി പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, സൗദിയിൽ കൊവിഡ് വ്യാപനം കുറയുന്നു. നൂറിൽ താഴെയാണ് ഒരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍. 83 രോഗികൾ മാത്രമാണ് ഇപ്പോള്‍ സൗദിയില്‍ ഉള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ സൗദിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : emirates and etihad resume services to saudi arabia
Malayalam News from malayalam.samayam.com, TIL Network