യൂത്ത് കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളതെന്ന് മുൻ എംഎൽഎ കെഎസ് ശബരീനാഥൻ
കെഎസ് ശബരീനാഥൻ. PHOTO: Socical Media
ഹൈലൈറ്റ്:
- ദീപികയ്ക്ക് മറുപടിയുമായി ശബരീനാഥ്
- മീനച്ചിലാർ ഒഴുകുന്ന താലൂക്കുകളിൽ പ്രത്യേകനിലപാടില്ല
- നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാട് ആവർത്തിച്ച് ശബരീനാഥ്
പാലാ ബിഷപ്പ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശക്കാന്‍ ശബരീനാഥന് അടക്കമുള്ള നേതാക്കള്‍ തിടുക്കംകാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന് അറിയണമെന്നില്ല. നൂലില്‍ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. ഇതിന് ഫേസ്ബുക്കിലൂടെയാണ് ശബരീനാഥൻ മറുപടി നൽകിയത്.
Also Read : മുസ്ലിം നാമധാരി എന്തെങ്കിലും ചെയ്താൽ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
യൂത്ത് കോൺഗ്രസിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ലെന്നാണ് ശബരീനാഥൻ പറയുന്നത്.
കെ എസ് ശബരീനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
“ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ ” ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ” എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.
Also Read : മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലീം തീവ്രവാദികളെ ഭയന്നാണോ എന്ന് ദീപിക; ബിഷപ്പിനെ വിമർശിച്ച് സമസ്ത
ദീപികയിലെ വരികൾ ഇതാണ് – “…….. കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ”
പത്രത്തിന്റെ അറിവിലേക്കായി പറയുന്നു – യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.”
Also Read : പാര്‍ട്ടിയെ ശക്തിപ്പെടുത്താൻ കോൺഗ്രസിന് ‘സിപിഎം മോഡൽ’; റിപ്പോര്‍ട്ടിങ് നടപ്പാക്കാൻ കെപിസിസി അധ്യക്ഷൻ
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്, പി ടി തോമസ് തുടങ്ങിയ നേതാക്കൾക്കെതിരെയും ദീപിക ലേഖനത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ വി ഡി സതീശനും പി ടി തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു. സതീശന് പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യ മുന്നണിയുടെ നേതാവ് കേരളാ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയേണ്ടത്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ സതീശനൊപ്പമെന്ന് കരുതേണ്ടിവരുമെന്നാണ് ലേഖനത്തിലെ പരാമർശം.
ഒളകര ആദിവാസി കോളനിയിലെ 45 വീടുകളില്‍ കൊവിഡ്; ഊരുകാര്‍ പട്ടിണിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : youth congress leader ks sabarinadhan reply on narcotic jihad controversy
Malayalam News from malayalam.samayam.com, TIL Network