വാക്സിന് സ്വീകരിക്കാനുള്ള നിബന്ധനകള്‍ ഇങ്ങനെ
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിടുന്നവര്‍ ആണ് ബുസ്റ്റര്‍ ഡോസിന് അര്‍ഹര്‍ ആകുന്നത്. ഇവര്‍ 12 മാസത്തിനുള്ളില്‍ വാക്സിന് സ്വീകിരക്കേണ്ടി വരും. ആരോഗ്യ പ്രവർത്തകരെ കൂടാതെ കൊവിഡിനെതിരായി പോരാട്ടം നടത്തുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബൂസ്റ്റർ ഡോസ് നല്കാന് ഖത്തര്‍ തീരുമാനിച്ചിട്ടുണ്ട്. ഫൈസർ, മൊഡോണ വാക്സിനുകൾ സ്വീകരിച്ചവർക്ക് അതേ വാക്സിന് തന്നെയാണ് ബൂസ്റ്റര്‍ ഡോസ് ആയി നല്കാന് തീരുമാനിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കാൻ അർഹതപ്പെട്ടവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് അവര്‍ക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.
ലക്ഷ്യം സമ്പൂർണ വാക്സിനേഷൻ പദ്ധതി
കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് ആര്‍ക്കെല്ലാം നല്‍കണം എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയാണ് അധികൃതര്‍ നടത്തിയത്. ഗുരുത രോഗങ്ങൾക്ക് ചിത്സയിലിരിക്കുന്നവർക്കും മൂന്നാം ഡോസ് കൊവിഡ് വാക്സിന് നല്‍കാം എന്നായിരുന്നു തീരുമാനം. ക്യാന്‍സര്‍ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍,രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍,കിഡ്നി രോഗം ഉള്ളവര്‍ എന്നിവര്‍ക്കും കൊവിഡ് മൂന്നാം ഡോസ് വാക്സിന് നല്കാന് ആണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ പദ്ധതി പൂർത്തിയാവുന്ന സമയത്ത് ആണ് മൂന്നാം ഡോസ് വാക്സിന് നല്കാന് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ministry of public health qatar to begin covid19 vaccine booster doses from wednesday
Malayalam News from malayalam.samayam.com, TIL Network