റിയാദ്> 38 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന വിജയകുമാര്‍ രാമത്തിന് കേളി കലാസാംസ്കാരിക വേദിയുടെ യാത്ര അയപ്പ്. കേളി സനയ്യ അറബയീന് ബ്രിഡ്ജ് യൂണിറ്റ് ജോയിന്റ് ട്രഷററായ വിജയകുമാറിന് യൂണിറ്റിന്റെ നേതൃത്വത്തിലാണ് യാത്ര അയപ്പ് നല്‍കിയത്. കോഴിക്കോട് അത്തോളി സ്വദേശിയാണ് വിജയകുമാര്‍.
കേളി ഓഫീസില്‍ വെച്ച് ചേര്‍ന്ന ചടങ്ങില്‍ ജ്യോതി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി നാസര്‍ പട്ടാമ്പി സ്വാഗതമാശംസിച്ചു. കേളി ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ ആക്ടിങ് സെക്രട്ടറി ജാഫര്‍ ഖാന്, ഗഫൂര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിജയകുമാറിനുള്ള യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി നാസര്‍ പട്ടാമ്പി കൈമാറി. വിജയകുമാര്‍ രാമത്ത് യാത്ര അയപ്പിന് നന്ദി പറഞ്ഞു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..