പെണ്‍ഭ്രൂണഹത്യയുടെ കഥയുമായി പുതുമുഖ താരങ്ങളെ അണിനിരത്തി രാജസ്ഥാനില്‍ ചിത്രീകരിച്ച മലയാളചിത്രം ‘പിപ്പലാന്ത്രി’ ഒ.ടി.ടി.യില്‍ റിലീസിനൊരുങ്ങി. നവാഗതമായ ഷോജി സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത് രാജസ്ഥാന് ഗ്രാമങ്ങളില്‍ ചിത്രീകരിച്ച പിപ്പലാന്ത്രിയുടെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകള്‍ പുറത്തുവിട്ടു.
പെണ്‍ഭ്രൂണഹത്യയുടെ രഹസ്യങ്ങള്‍ തേടിയുള്ള പ്രയാണമാണ് ‘പിപ്പലാന്ത്രി’യുടെ കഥാസാരം. തനിക്ക് പിറന്ന പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായി അലയുന്ന ഒരു യുവതിയുടെ അതിജീവനവും’ പ്രയാണവുമാമാണ് ചിത്രം ദൃശ്യവത്കരിക്കുന്നത്. പൂര്‍ണ്ണമായും രാജസ്ഥാന് കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
നൂറുകണക്കിന് ഗ്രാമവാസികളെ അണിനിരത്തിയായിരുന്നു ‘പിപ്പരാന്ത്രി’യുടെ ചിത്രീകരണം.അഭിനേതാക്കള്‍ – സുരേഷ് വേലത്ത്, ഋഷി, മിയശ്രീ, ജോഷി നായര്‍, രാകേഷ്ബാബു, കാവ്യ, ജോണ്‍ മാത്യൂസ്, ജോണ്‍ ഡമ്പ്ളിയു വര്‍ഗ്ഗീസ്. തുടങ്ങിയവരാണ് .
ബാനര്‍ – സിക്കമോര്‍ ഫിലിം ഇന്റര്‍നാഷണല്‍ , സംവിധാനം- ഷോജി സെബാസ്റ്റ്യന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രൊഫ. ജോണ്‍ മാത്യൂസ്, ക്യാമറ- സിജോ എം എബ്രഹാം, തിരക്കഥ – ഷെല്ലി ജോയ് , ഷോജി സെബാസ്റ്റ്യന്‍, എഡിറ്റര്‍ – ഇബ്രു എഫ് എക്സ്, ഗാനരചന- ചിറ്റൂര്‍ ഗോപി, ജോസ് തോന്നിയാമല, സംഗീതം- ഷാന്റി ആന്റണി, ആര്‍ട്ട് – രതീഷ്, കോസ്റ്റ്യൂം ഡിസൈനര്‍ – ബെന്‍സി കെ ബി, മേക്കപ്പ് – മിനി സ്റ്റൈല്‍മേക്ക്, അസോസിയേറ്റ് ഡയറക്ടര്‍ – സജേഷ് സജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സ് – ജോഷി നായര്‍, രാകേഷ് ബാബു, പ്രൊഡക്ഷന്‍ മാനേജര്‍ എ കെ വിജയന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രൊ. ജോണ്‍ മാത്യൂസ്, സ്റ്റില്‍സ് – മെഹ്രാജ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..