Sumayya P | Samayam Malayalam | Updated: Sep 12, 2021, 3:40 PM
ചെറിയ കേസുകളുമായ ആശുപത്രിയില്‍ വരുന്നവര്‍ക്ക് അനാവശ്യമായി മരുന്നുവിതരണം നടത്തുന്നത് നിയന്ത്രിക്കാനാണ് നീക്കം
Also Read: മാസ്കുകൾ ഉപയോഗശേഷം പൊതുസ്ഥലത്ത് വലിച്ചെറിഞ്ഞാൽ നടപടി; മുന്നറിയിപ്പുമായി സൗദി ആരോഗ്യവിദഗ്ധർ
അതേസമയം, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവിസ് രണ്ടാഴ്ചക്കുള്ളില്‍ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് എമര്‍ജന്‍സി വിഭാഗം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടും. തുടര്‍ന്ന് ആരോഗ്യ മന്ത്രാലയം കാര്യങ്ങള്‍ പഠിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എത്തുക. കൂടുതല്‍ വിമാന സര്‍വീസ് തുടങ്ങുന്നതിലൂടെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ആശ്വാസമാകുകയാണ് പുതിയ വാര്‍ത്ത. ഓരോ ദിവസവും 1000ത്തില്‍ ആണ് ഇപ്പോള്‍ ടിക്കറ്റുകള്‍ കൊടുക്കുന്നത്. കൂടുതല്‍ ടിക്കറ്റ് നല്‍കാത്തത് വലിയ ബുദ്ധിമുട്ടാണ് പ്രവാസികള്‍ക്ക് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ നിന്ന് പ്രതിദിനം 768 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ പകുതിയും വലിയൊരു തുക നല്‍കിയാണ് വിറ്റ് പോകുന്നത്. പലര്‍ക്കും വിചാരിച്ച സമയത്ത് ടിക്കറ്റ് കിട്ടാനില്ല. യാത്ര വിലക്ക് കാരണം നാട്ടില്‍ കുടുങ്ങിയ പലരും തിരിച്ച് വരാനുള്ള തയ്യാറെപ്പിലാണ്. എന്നാല്‍ പലര്‍ക്കും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. കൊവിഡ് കേസുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണ്. വരും ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞാല്‍ നിയന്ത്രണങ്ങൾ ഇനിയും കുറയാന്‍ ആണ് സാധ്യത. രോഗം ബാധിക്കുന്നവരുടെ എണ്ണം കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുതലും ആണ്.
സ്കൂളുകൾ തുറക്കുന്ന തീയതി ഉടനെന്ന് മന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : health services for foreigners are restricted in kuwait
Malayalam News from malayalam.samayam.com, TIL Network