Jibin George | Samayam Malayalam | Updated: Sep 12, 2021, 2:34 PM
പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ നിന്നാണ് ദക്ഷിണ ദിനാജ്പൂർ ജില്ലയിൽ നിന്നുള്ള യുവാവിനെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന പാമ്പിൻ വിഷവുമായി പിടികൂടിയത്
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- പാമ്പിൻ വിഷവുമായി യുവാവ് അറസ്റ്റിൽ.
- യുവാവിനെ പിടികൂടിയത് ജൽപൈഗുരി ജില്ലയിൽ നിന്ന്.
- പ്രതിയെ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു.
’10 വർഷം ടൂർ പോകാം’: അവിശ്വസനീയ ഓഫർ; ദമ്പതികൾക്ക് പോയത് 1.4 ലക്ഷം രൂപ
കഴിഞ്ഞ ദിവസം ഗോരുമര ദേശീയ ഉദ്യോനത്തിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്. കുപ്പികളിലാക്കി ശേഖരിച്ച വിഷയം ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി. ചൈനയിലേക്ക് കയറ്റി അയക്കാനാണ് വിഷം ശേഖരിച്ചതെന്ന് യുവാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേക്ക് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. പ്രതി മുൻപും വിഷയം കടത്തിയിരുന്നോ ഇയാൾക്ക് സഹായം ലഭിച്ചിരുന്നോ എന്നതെല്ലാം അന്വേഷിക്കേണ്ടതുണ്ട്. അതേസമയം ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
നഴ്സായി ചമഞ്ഞ് ആശുപത്രിയിൽ മൂന്ന് മാസം പ്രായമുള്ള തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റിൽ
വിദേശ രാജ്യങ്ങളിലേക്ക് പാമ്പിൻ വിഷം കയറ്റി അയക്കുന്ന സംഭവം രാജ്യത്ത് നിരവധി പ്രാവശ്യം റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ കേസുകളും ചൈനയിലേക്കാണ് അയക്കുന്നത്. വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാമ്പിൻ വിഷം ഊപയോഗിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയിൽ കോടിക്കണക്കിന് രൂപ പ്രതിഫലമായി ലഭിക്കും എന്നതാണ് പാമ്പിൻ വിഷം കടത്താൻ ആളുകളെ പ്രേരിപ്പിക്കുന്നത്. പൊടി, ക്രിസ്റ്റൽ, ദ്രാവകം രൂപത്തിലാക്കിയാണ് പലപ്പോഴും പാമ്പിൻ വിഷം സൂക്ഷിക്കുന്നത്.
ഒളകര ആദിവാസി കോളനിയിലെ 45 വീടുകളില്‍ കൊവിഡ്; ഊരുകാര്‍ പട്ടിണിയില്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : man arrested with snake venom worth rs 13 crore in west bengal’s jalpaiguri district
Malayalam News from malayalam.samayam.com, TIL Network