സിപിഎമ്മിന്റെ വീഴ്ചകളെ വിമർശിക്കാനും തിരുത്തൽ ആവശ്യപ്പെടാനും സിപിഐക്ക് കഴിഞ്ഞിരുന്നു. കാനത്തിന്റെ നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സുധാകരൻ വ്യക്തമാക്കി.
കാനം രാജേന്ദ്രൻ, കെ സുധാകരൻ, പിണറായി വിജയൻ
ഹൈലൈറ്റ്:
- കാനം പിണറായിയോട് വിധേയത്വം കാണിക്കുന്നുവെന്ന് കുറ്റപ്പെടുത്തൽ
- അഖിലേന്ത്യാ സെക്രട്ടറിയെ തിരുത്തി
- സിപിഐ അസ്ഥിത്വം പണയപ്പെടുത്തി
സിപിഎമ്മിന്റെ വീഴ്ചകളെ വിമർശിക്കാനും തിരുത്തൽ ആവശ്യപ്പെടാനും സിപിഐക്ക് കഴിഞ്ഞിരുന്നു. ഇടതുപക്ഷ മൂല്യം സിപിഐ പലപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്ത്രീകൾക്കെതിരായ അതിക്രമവും ക്രമസമാധാന തകർച്ചയും ചൂണ്ടിക്കാണിച്ചപ്പോൾ ഭരണ നേതൃത്വത്തെ തലോടാനാണ് കാനം തയ്യാറായതെന്ന് സുധാകരൻ പറഞ്ഞു. കാനത്തിന്റെ നിലപാട് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വർധിച്ചുവരുന്ന സ്ത്രീ പീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം ആശങ്കയിലാണ്. നീതിന്യായ പീഡങ്ങൾ ഇത്തരം വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, കേരളാ പോലീസിനെ ഉത്തർപ്രദേശ് പോലീസുമായി താരതമ്യം ചെയ്ത സിപിഐ ജനറൽ സെക്രട്ടറി ഡി രാജയോടുള്ള അതൃപ്തി കാനം രാജേന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജനറൽ സെക്രട്ടറിയായാലും പാർട്ടി മാനദണ്ഡം ലംഘിച്ചാൽ വിമർശിക്കുമെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
ഉത്തർപ്രദേശ് പോലീസിനെപ്പോലെയല്ല കേരളാ പോലീസെന്നും വ്യത്യസ്തമാണെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ജനറൽ സെക്രട്ടറിയെ വിമർശിച്ചാൽ എന്താണ് കുഴപ്പം? ജനറൽ സെക്രട്ടറിയുടെ ഭാഗത്താണ് തെറ്റെങ്കിൽ വിമർശിക്കും. ഡാങ്കയെ വിമർശിച്ച പാർട്ടിയാണ് സിപിഐ എന്നും കാനം പറഞ്ഞു. ജനറൽ സെക്രട്ടറിയായാലും ചെയർമാനായാലും സ്റ്റേറ്റ് സെക്രട്ടറിയായാലും പാർട്ടിയുടെ മാനദണ്ഡങ്ങൾ ലംഘിക്കാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kpcc president k sudhakaran against kanam rajendran
Malayalam News from malayalam.samayam.com, TIL Network