Jibin George | Samayam Malayalam | Updated: Sep 13, 2021, 8:02 AM
കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം രംഗത്ത്
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. Photo: Social Media
ഹൈലൈറ്റ്:
- പാലാ ബിഷപ്പിൻ്റെ വിവാദ പ്രസ്താവന.
- പിന്തുണയുമായി ചങ്ങനാശേരി അതിരൂപത.
- ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിൻ്റെ ലേഖനം ദീപികയിൽ.
മുഖ്യമന്ത്രിയുടെ പ്രതികരണം മുസ്ലീം തീവ്രവാദികളെ ഭയന്നാണോ എന്ന് ദീപിക; ബിഷപ്പിനെ വിമർശിച്ച് സമസ്ത
കുടുംബ ഭദ്രതതയ്ക്കെതിരെ ശക്തികൾ പിടിമുറുക്കു സാഹചര്യം നിലനിൽക്കുന്നതിനാലാണ് ചില വിപത്തുകൾക്കെതിരെ പാലാ ബിഷപ്പ് മുന്നറിയിപ്പ് നൽകിയതും ജാഗ്രത പാലിക്കാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തതതും. കുടുംബ ബന്ധങ്ങളെ തകർക്കുന്ന ചില്ല ഘടകങ്ങൾ നമ്മുടെ സമൂഹത്തിൽ കുറച്ച് കാലമായി ശക്തിയാർജിക്കുകയാണെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
കേരളത്തിലെ കുടുംബങ്ങൾ മുൻപ് കാണാത്ത വിധമുള്ള ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികൾ നേരിടുകയാണ്.
കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാകുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുണ്ടാക്കുന്നതാണ്. സ്ത്രീ പീഡനങ്ങളും ആത്മഹത്യകളും വലിയ തോതിൽ വർധിക്കുകയാണ്. പ്രണയക്കെണികളിൽപ്പെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാരും ഇതിന് ഇരയാകുന്നുണ്ട്.
പാലാ ബിഷപ്പിന് സുരക്ഷ നൽകണം; അമിത്ഷായ്ക്ക് ബിജെപിയുടെ കത്ത്
അഫ്ഗനിസ്ഥാൻ്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ മയക്കുമരുന്ന് കടത്ത് വ്യാപകമാകാനും കേരളം മുഖ്യ വിപണിയാകാനും സാധ്യത കൂടുതലാണ്. പെൺകുട്ടികളെ പോലെ ആൺകുട്ടികളെയും കെണിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുന്നുണ്ട്. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ച് പോകുന്നതാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഉന്മൂലനം ചെയ്യാനാണ് എല്ലാവരും ശ്രദ്ധിക്കേണ്ടത്. ഈ സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തികഞ്ഞ ഗൗരവത്തോടെ കാണണം. അധികാരികളുടെ നിസംഗത രാജ്യത്തിൻ്റെ ഭാവി അപകടത്തിലാക്കുമെന്നും ലേഖനത്തിൽ ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം പറയുന്നുണ്ട്.
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ കടപ്പെട്ടവരാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയ്യാറാകണം. ധാർമികതയുടെ ശബ്ദമായ സഭയ്ക്ക് സാമൂഹിക തിന്മകളുടെ നേരെ മൗനം പാലിക്കാൻ കഴിയില്ല. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ച ചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയ്യാറാകണമെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് വ്യക്തമാക്കുന്നു.
ഇത് മുസ്ലിം കടയാണ്, പക്ഷെ ജിഹാദിയല്ല എന്ന ബോര്‍ഡ് തൂക്കണോ? പാലാ ബിഷപ്പിനെതിരെ പോൾ സക്കറിയ
പാലാ ബിഷപ്പിൻ്റെ പ്രസ്താവന വിവാദമായി തുടരുന്നതിനിടെ കഴിഞ്ഞ ദിവസങ്ങളിലും ദീപികയിലൂടെ ലേഖനങ്ങൾ പുറത്തുവന്നിരുന്നു. ‘ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ’ എന്ന തലക്കെട്ടിലാണ് ഞായറാഴ്ച ലേഖനം ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി ടി തോമസ് എംഎൽഎ എന്നിവരെ വിമർശിച്ചാണ് ലേഖനം. കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്. ഇത്രയധികം ഉപദേശകർ ഉണ്ടായിട്ടും നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടില്ലേ എന്ന് ലേഖനത്തിൽ ചോദിക്കുന്നുണ്ട്. മുസ്ലീം തീവ്രവാദികളെ ഭയന്ന് നടത്തിയതാണോ ഈ പ്രതികരണമെന്നും ദീപിക പരിഹസിക്കുന്നുണ്ട്.
ലീഗിൽ സ്ത്രീവിരുദ്ധതയോ? ഹരിതയുടെ പുതിയ വൈസ് പ്രസിഡൻ്റിന് പറയാനുള്ളത്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : changanassery diocese support of pala bishop joseph kallarangatt’s on narcotic jihad comment
Malayalam News from malayalam.samayam.com, TIL Network