ആരോഗ്യഗുണങ്ങളേക്കാൾ ഉപരി ഈയൊരു പച്ചക്കറി നിങ്ങളുടെ ചർമ്മത്തെയും പരിപോഷിപ്പിക്കുന്ന ഒരു മികച്ച സ്കിൻ ബൂസ്റ്റർ ആണെന്ന കാര്യം ചിലപ്പോൾ ആരും നിങ്ങൾക്ക് പറഞ്ഞു തന്നിട്ടുണ്ടാവില്ല.
ആരോഗ്യമുള്ളതും കാണാനഴകുള്ളതുമായ ചർമ്മസ്ഥിതി എല്ലാവരും സ്വപ്നം കാണുന്നുണ്ട്. ഏതുവിധേനയും ഇത് സ്വന്തമാക്കാനായി മാർഗങ്ങളെന്തും പരീക്ഷിക്കാൻ മടിയില്ലാത്തവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇതിനായി ഇന്ന് വിപണികളിൽ ലഭ്യമായ ഒട്ടുമിക്ക സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളെല്ലാം നമ്മൾ വാങ്ങി പരീക്ഷിച്ചു നോക്കുന്നു. എന്നാൽ പലർക്കും ലഭിക്കുന്നത് അവയിൽ നിറഞ്ഞിരിക്കുന്ന രാസവസ്തുക്കളുടെ പാർശ്വഫലങ്ങൾ മാത്രമാണ്. ഒന്നാലോചിച്ചാൽ പുറത്തു നിന്നും വാങ്ങുന്ന ഇത്തരം സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങളെക്കാളും എപ്പോഴും നല്ലത് നിങ്ങളുടെ സ്വന്തം അടുക്കളകളിലുളള പ്രകൃതിദത്ത ചേരുവകൾ തന്നെയാണ്.
സൗന്ദര്യത്തിന് ക്യാരറ്റ് വിദ്യ
ഉറപ്പായും ഇക്കാര്യത്തിൽ നിങ്ങളെ വളരെയധികം സഹായിക്കാൻ കഴിവുള്ളയാളാണ് ക്യാരറ്റ് എന്ന വിദ്വാൻ. ചർമ്മത്തെ പരിപോഷിപ്പിക്കാൻ ശേഷിയുള്ള ആന്റിഓക്സിഡന്റുകളുടെ ഒരു കലവറ തന്നെയാണ് ക്യാരറ്റ് എന്നു പറയാം. ഇത് പതിവായി നിങ്ങളുടെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുന്നത് വഴിയും ചർമത്തിൽ ഫേസ് മാസ്കുകളുടെ രൂപത്തിൽ പ്രയോഗിക്കുന്നത് വഴിയും, നിങ്ങൾ സാധാരണ അനുഭവിക്കുന്ന ഒട്ടുമിക്ക ചർമ്മ സംബന്ധമായ പല പ്രശ്നങ്ങളോടും വിടപറയാനാകും. ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് ഫേസ് മാസ്കുകൾ തയ്യാറാക്കുകന്നത് വളരെ എളുപ്പമുള്ളതും ചിലവു കുറഞ്ഞതുമായ കാര്യമാണ്. നിങ്ങൾ അനുഭവിക്കുന്ന ചർമപ്രശ്നങ്ങളെയെല്ലാം നേരിടുന്നതിനായി ക്യാരറ്റ് ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടാം:
വരണ്ട ചർമ്മത്തിന്
പൊട്ടാസ്യം പോഷകങ്ങൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ക്യാരറ്റ് നമ്മുടെ ചർമ്മ പാളികളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് വരൾച്ചയുടെ ലക്ഷണങ്ങളെ നേരിടാൻ വഴിയൊരുക്കുന്നതി മാറും. ഈ മാസ്ക് നിങ്ങളുടെ ചർമ്മത്തിന് ആഴത്തിൽ നിന്ന് ഈർപ്പം പകരുകയും ചർമ്മത്തെ ഉള്ളിൽനിന്ന് പരിപോഷിപ്പിച്ചുകൊണ്ട് തിളക്കമുള്ളതാക്കാക്കി മാറ്റുകയും ചെയ്യുന്നു. ഇതിനായി ഒരു പകുതി ക്യാരറ്റ് മിക്സിയിൽ ഇട്ട് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ഇതിലേക്ക് കൂട്ടിചേർത്ത് എല്ലാം നന്നായി ഇളക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പ്രയോഗിച്ച് കഴിഞ്ഞ് കുറഞ്ഞത് 15 മിനിറ്റെങ്കിലും മുഖത്ത് സൂക്ഷിക്കുക. തുടർന്ന് തണുത്ത വെള്ളത്തിൽ കഴുകുക.
എണ്ണമയമുള്ള ചർമ്മത്തിന്
ക്യാരറ്റിലെ വിറ്റാമിൻ എ ഗുണങ്ങൾക്ക് ചർമത്തിൽ അടിഞ്ഞുകൂടുന്ന അമിത എണ്ണമയത്തെ പുറന്തള്ളാനുള്ള കഴിവുണ്ട്. ഇത് ചർമത്തെ വിഷവസ്തുക്കളിൽ നിന്നും അകറ്റി നിർത്തികൊണ്ട് എപ്പോഴും ശുദ്ധിയുള്ളതാക്കി നിലനിർത്തുന്നതിന് സഹായിക്കും. ഈ ഫെയ്സ് പായ്ക്ക് ഉപയോഗിക്കുന്നതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു കപ്പ് കാരറ്റ് ജ്യൂസ് എടുത്തു ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര്, കടല മാവ്, നാരങ്ങ നീര് എന്നിവ ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുകയാണ്. തയ്യാറായ ഈ മാസ്ക് മുഖത്തും കഴുത്തിലും പുരട്ടി അര മണിക്കൂർ സൂക്ഷക്കണം. തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക.
പാടുകൾ മായ്ക്കാൻ ക്യാരറ്റ് ഫേസ് പാക്ക്
കളങ്കങ്ങളെ മായ്ക്കാനും ചർമത്തിൽ നിന്നെ നിർജ്ജീവ കോശങ്ങളെ പുറന്തള്ളാനും സഹായിക്കുന്ന ഒരു ഫേസ് പാക്ക് ക്യാരറ്റ് ഉപയോഗിച്ച് നിങ്ങൾക്ക് തയ്യാറാക്കാനാവും. എക്സ്ഫോളിയേറ്റിങ്ങ് ഗുണങ്ങളുള്ള ഇത് ചർമത്തിന് പുതുമയും തിളക്കവും നൽകും. കാരറ്റ് ജ്യൂസ്, തൈര്, മുട്ടയുടെ വെള്ള എന്നിവ തുല്യ അളവിലെടുത്ത് കൂട്ടിയോജിപ്പിക്കുക. മുഖത്ത് പ്രയോഗിച്ച് 15 മിനിറ്റ് സൂക്ഷിച്ച ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക. നിർജ്ജീവ കോശങ്ങൾ ഉള്ള ചർമ്മ പാളികൾ നീക്കം ചെയ്തുകൊണ്ട് പുതിയ കോശങ്ങളുടെ പുനരുജ്ജീവനത്തിന് ഇത് വഴിയൊരുക്കും.
Also read: മുഖത്തെ കറുത്ത പാടുകൾക്കെതിരെ പോരാടാൻ ഉരുളക്കിഴങ്ങ് വിദ്യ
ക്യാരറ്റ് സൺ പ്രൊട്ടക്ഷൻ സ്പ്രേ
കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, കരോട്ടിനോയിഡുകൾ എന്നിവ ചർമ്മ പ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിനും അൾട്രാവയലറ്റ് രശ്മികൾക്കെതിരേ സംരക്ഷണ വലയം സൃഷ്ടിക്കുന്നതിനും സഹായകമാണ്. ചർമത്തിലുണ്ടാകുന്ന സൺ ടാനുകളെ നീക്കം ചെയ്യുന്നതിനും ഇത് ഫലപ്രദമാണ് എന്ന് പറയപ്പെടുന്നു. കാരറ്റ് ജ്യൂസും റോസ് വാട്ടറും തുല്യ അളവിൽ കലർത്തി മിശ്രിതം തയ്യാറാക്കി ഇത് ഒരു സ്പ്രേ കുപ്പിയിൽ നിറയ്ക്കുക. മുഖത്തും മറ്റ് ശരീര ഭാഗങ്ങളിലും ഇത് തളിക്കുക. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനും സൂര്യ രശ്മികൾ മൂലമുണ്ടാകുന്ന പ്രതിസന്ധികളിൽ നിന്ന് രക്ഷ നേടാനും ഇത് സഹായം ചെയ്യും.
Also read: മുഖം തിളങ്ങാൻ കുക്കുമ്പർ ടോണർ ഇങ്ങനെ ഉണ്ടാക്കി ഉപയോഗിക്കാം
ആൻറി ഏജിങ് ക്യാരറ്റ് ഫേസ് മാസ്ക്
കാരറ്റിന്റെ ആൻറി ഏജിംഗ് ഗുണങ്ങളും കറ്റാർ വാഴയുടെ തണുപ്പിക്കൽ ഗുണങ്ങളും കൂടിച്ചേർന്ന് കഴിയുമ്പോൾ ഇത് നിങ്ങളുടെ ചർമ്മത്തിന് പുതുമയും തിളക്കവും നൽകാൻ സഹായിക്കുന്ന ഒരു മികച്ച ഫേസ് പാക്ക് ആയി പ്രവർത്തിക്കും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളുമായി പൊരുതാൻ ഇവ രണ്ടും ചേർത്ത് നിങ്ങൾക്ക് ഉപയോഗിക്കാം ക്യാരറ്റിൽ ധാരാളമായി കാണപ്പെടുന്ന വിറ്റാമിൻ സി പോഷകങ്ങൾ ചർമ്മത്തിലെ കൊളാജൻ ഉൽപാദനത്തെ മെച്ചപ്പെടുത്തുകയും പ്രായാധിക്യ ലക്ഷണങ്ങൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ചുളിവുകളുടേയും പാടുകളുടേയും സാധ്യതകൾ കുറയ്ക്കുകയും ചെയ്യുന്നു.
ഫേസ് മാസ്കുകൾ ആയി ഉപയോഗിക്കുന്നതോടൊപ്പം ഇനി മുതൽ ഈ പച്ചക്കറി നിങ്ങളുടെ പതിവ് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തുകയും ചെയ്യാം. സലാഡുകൾ കറികൾ ജ്യൂസുകൾ മുതലായവ രീതിയിൽ ഇത് നിങ്ങൾക്ക് കഴിക്കാം. അത് നൽകുന്ന മാന്ത്രിക ഗുണങ്ങൾ ഉറപ്പായും നിങ്ങളുടെ ആരോഗ്യകാര്യത്തിലും സൗന്ദര്യമുള്ള ചർമം നൽകുന്ന കാര്യത്തിലും പ്രതിഫലിക്കുകയും ചെയ്യും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : wonderful beauty benefits of carrots on your skin
Malayalam News from malayalam.samayam.com, TIL Network