ചെമ്മീൻ ഫ്രൈ ചെയ്യുമ്പോൾ അൽപം വെറൈറ്റി പരീക്ഷിച്ചാലോ? പച്ചക്കുരുമുളകും ചെറിയുള്ളിയും അരച്ച് ചെമ്മീൻ ഫ്രൈ ചെയ്യുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
- ചെമ്മീൻ തൊലി കളഞ്ഞ് വൃത്തിയാക്കി എടുത്തത്- 200 ഗ്രാം
- ചെറിയ ഉള്ളി തൊലി കളഞ്ഞത്- 100ഗ്രാം
- വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂൺ
- ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- കറിവേപ്പില- നാല് തണ്ട്
- പച്ച കുരുമുളക് ഇളക്കിയെടുത്ത്- 3 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ- 100 ഗ്രാം
തയ്യാറാക്കുന്ന വിധം
ചെറിയ ഉള്ളിയും പച്ച കുരുമുളകും നന്നായി അരച്ചെടുക്കുക. ശേഷം ഒരു ബൗളിൽ ചെമ്മീൻ എടുത്തുവെക്കുക. അതിനുശേഷം ഉള്ളി അരച്ചെടുത്ത് പച്ച കുരുമുളക് അരച്ചതും ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റും കറിവേപ്പിലയും ഉപ്പു പൊടിയും ഇട്ടു നന്നായി ഇളക്കി 15 മിനിറ്റ് വയ്ക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിക്കുക എന്നിട്ട് ചെമ്മീൻ കൂട്ട് അതിലേക്കിടുക. 5 മിനിറ്റ് ഇളക്കി ചെമ്മീൻ ഗോൾഡ് നിറമാകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് വാങ്ങിവയ്ക്കുക. സ്വാദിഷ്ടമായ പച്ചക്കുരുമുളക് ചെമ്മീൻ ഫ്രൈ തയ്യാർ
Content Highlights: pepper prawns fry kerala style