തിരുവനന്തപുരം > 45-ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബിയുടെ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ ആണ് മികച്ച ചിത്രം. ‘എന്നിവര്‍’ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ശിവ മികച്ച സംവിധായകനായി. അയ്യപ്പനും കോശിയിലൂടെ സച്ചി മികച്ച തിരക്കഥാകൃത്തായി.
അയ്യപ്പനും കോശിയിലെ പ്രകടനത്തിന് പൃഥ്വിരാജും ബിജു മേനോനും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജ്വാലമുഖിയെന്ന ചിത്രത്തിലൂടെ സുരഭിലക്ഷ്മിയും വൂള്‍ഫ്, ആണും പെണ്ണും എന്നീ ചിത്രങ്ങളിലൂടെ സംയുക്ത മേനോനും മികച്ച നടിയ്ക്കുള്ള പുരസ്കാരം പങ്കിട്ടു. അസോസിയേഷന് പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ. ജോര്‍ജ്ജ് ഓണക്കൂറാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. തേക്കിന്‍കാട് ജോസഫ്, ബാലന് തിരുമല, ഡോ. അരവിന്ദന് വല്ലച്ചിറ,പ്രൊഫ. ജോസഫ് മാത്യു പാലാ, സുകു പാല്‍ക്കുളങ്ങര, എ ചന്ദ്രശേഖര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകള്‍ക്ക് കെ ജി ജോര്‍ജ്ജിന് ചലച്ചിത്ര രത്ന പുരസ്കാരവും മാമുക്കോയ, ബിന്ദു പണിക്കര്‍, സായ്കുമാര് എന്നിവർ ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിനും അര്‍ഹരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..