ISL: ജനുവരി ഒമ്പത് വരെയാണ് ആദ്യഘട്ട മത്സരങ്ങൾ
ഇന്ത്യൻ സൂപ്പർ ലീഗ് (ഹീറോ ഐഎസ്എൽ) 2021-22 സീസണിലെ ആദ്യ 11 റൗണ്ട് മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു.
നവംബർ 19 ന് നടക്കുന്ന ആദ്യ മ്ത്സരത്തിൽ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും. ഈസ്റ്റ് ബംഗാളും എടികെ മോഹൻ ബഗാനും തമ്മിലുള്ള കൊൽക്കത്ത ഡെർബി നവംബർ 27 ന് നടക്കും.
മുൻ സീസണുകളുടേതിന് സമാനമായി വൈകിട്ട് 7.30നാണ് ഐപിഎൽ മത്സരങ്ങൾ. ഈ സീസണിൽ ശനിയാഴ്ചകളിലെ രണ്ടാം മത്സരങ്ങൾ രാത്രി 9.30ന് നടക്കും. മുൻ സീസണുകളിൽ ഇത് 7.30നുള്ള പതിവ് മത്സരം 5.30നായിരുന്നു.
ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് ഇത്തവണ ഐപിഎൽ മത്സരങ്ങൾ നടത്തുകയെന്ന് ഐഎസ്എൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിൽ പറയുന്നു.
“ഈ സീസണിൽ ഗോവയിലെ മൂന്ന് ഐക്കണിക് സ്റ്റേഡിയങ്ങളിലേക്ക് ഐഎസ്എൽ വീണ്ടും മടങ്ങിവരുന്നു. അതിൽ 115 ഗെയിമുകൾ ഉൾപ്പെടുന്നു. തിങ്കളാഴ്ച പ്രഖ്യാപിച്ച ഷെഡ്യൂളിന്റെ ആദ്യ ഘട്ടം 2022 ജനുവരി ഒമ്പത് വരെ നീണ്ടുനിൽക്കും,” പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ സീസൺ ഫൈനലിൽ എടികെ മോഹൻബഗാനെ പരാജയപ്പെടുത്തി കിരീടജേതാക്കളായ മുംബൈ സിറ്റിയുടെ അദ്യ മത്സരം നവംബർ 22നാണ്. എഫ്സി ഗോവയാണ് മുംബൈയുടെ ആദ്യ മത്സരത്തിലെ എതിരാളികളാവുക.