ഹൈലൈറ്റ്:
- മരിച്ച പിതാവിനെതിരെ മകൻ്റെ ആരോപണം
- പ്രതി കുറ്റം സമ്മതിച്ചന്ന് പോലീസ്
- അറസ്റ്റ് രണ്ടാഴ്ചയ്ക്കു ശേഷം
അച്ഛൻ മറ്റൊരാളുമായി സ്വവര്ണപ്രണയത്തിലാണെന്ന് കണ്ടെത്തിയതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന് പ്രതി പോലീസിനോടു സമ്മമതിച്ചു. ഇത് കുടുംബത്തിൻ്റെ മാനം കളയുമെന്നു താൻ കരുതിയെന്നും ഇതാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും പ്രതി കുറ്റസമ്മതം നടത്തി. കൂടാതെ അച്ഛൻ തന്റെ സ്വവര്‍ഗ പങ്കാളിയ്ക്ക് സ്വത്തുക്കള്‍ എഴുതി നല്കാൻ പദ്ധതിയിട്ടിരുന്നുവെന്നും പ്രതി പോലീസിനെ അറിയിച്ചതായും വാര്‍ത്താ ഏജൻസിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Also Read: എൽഡിഎഫ് അവിശ്വാസത്തിന് എസ്ഡിപിഐ പിന്തുണ; ഈരാറ്റുപേട്ടയിൽ യുഡിഎഫിന് ഭരണ നഷ്ടം
ഓഗസ്റ്റ് 18നായിരുന്നു രേഷ്പാലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കരിമ്പിൻപാടത്തു നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ അച്ഛൻ്റെ മരണത്തിനു ഉത്തരവാദികള്‍ എന്നു കാണിച്ച് മൂന്ന് പേര്‍ക്കെതിരെ യുവാവ് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാൽ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടയാളുടെ മകൻ തന്നെയാണ് പ്രതിയെന്നു പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ അച്ഛൻ്റെ സ്വവര്ഗബന്ധമാണ് കൊലപാതകത്തിന് ഇടയാക്കിയതെന്നും യുവാവ് പോലീസിനോടു സമ്മതിക്കുകയായിരുന്നു.
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പണം നല്‍കാത്തതിൻ്റെ പേരിൽ ഡൽഹിയിൽ യുവാവ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ സംഭവത്തിന് ഒരാഴ്ചയ്ക്കു ശേഷമാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡൽഹിയിലെ റോഹ്തക്കിലാണ് 23കാരനായ യുവാവ് വീട്ടിലെ നാലു പേരെ കൊലപ്പെടുത്തിയത്. അച്ഛൻ പ്രദീപ് മാലിക്, അമ്മ ബബ്ലി ദേവി, അമ്മൂമ്മ റോഷ്നി ദേവി, സഹോദരി എന്നിവരെയാണ് അഭിഷേക് മാലിക് എന്ന യുവാവ് വെടിവെച്ചു കൊലപ്പെടുത്തിയത്. മൂന്നു പേര് സംഭവസ്ഥലത്തു വെച്ചു തന്നെ കൊല്ലപ്പെട്ടപ്പോള്‍ 17കാരിയായ സഹോദരി ആശുപത്രിയിൽ വെച്ചായിരുന്നു മരണത്തിന് കീഴടങ്ങിയത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനും കാമുകനൊപ്പം വിദേശത്തേയ്ക്ക് പോകാനുമായിരുന്നു യുവാവ് പദ്ധതിയിട്ടിരുന്നത്. എന്നാൽ ഒരു യുവാവുമായുള്ള സ്വവര്‍ഗ പ്രണയത്തെയും കുടുംബം എതിര്‍ത്തിരുന്നു. ഇതാണ് കൂട്ടക്കൊലയിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഇനി പുതിയ കുട്ടികൾ വരട്ടെ… മനസ് തുറന്ന് മുൻ ഹരിത നേതാവ് മിന ജലീൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : youth arrested in muzaffarnagar for allegedly killing father for same sex relationship
Malayalam News from malayalam.samayam.com, TIL Network